o മാഹി തീരദേശത്തെ ആവേശക്കടലിലാക്കി തീരം സാംസ്ക്കാരിക വേദിയുടെ ഓണാഘോഷം
Latest News


 

മാഹി തീരദേശത്തെ ആവേശക്കടലിലാക്കി തീരം സാംസ്ക്കാരിക വേദിയുടെ ഓണാഘോഷം

 മാഹി തീരദേശത്തെ ആവേശക്കടലിലാക്കി തീരം സാംസ്ക്കാരിക വേദിയുടെ ഓണാഘോഷം




മാഹി :തീരം സാംസ്കാരിക വേദിയുടെ പത്താം വാർഷികാഘോഷവും ഓണാഘോഷവും 2022 സെപ്റ്റംബർ 3 4 7 തീയതികളിലായി ആഘോഷിച്ചു.


 മൂന്നു നാല് തീയതികളിലായി നാടൻ കായികമേളയും, സെപ്റ്റംബർ ആറിന് പ്രൈസ് മണി പായസ പാചക മത്സരവും നടന്നു.



  മാഹി ഗവൺമെൻറ് ഹോസ്പിറ്റൽ ചീഫ് ഡയറക്ടർ കണ്ണമ്മാൾ,മാഹിയിലെ പാചക വിദഗ്ധനായ രമേശൻ എന്നിവർ വിധി നിർണായകരായ   പായസ പാചക മത്സരത്തിൽ കവിതാ വിച്ചു ഒന്നാം സ്ഥാനവും ചിത്ര പ്രേമൻ , കവിത പ്രദീപ് എന്നിവർ രണ്ടും ,മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി .



തുടർന്ന് പ്രൈസ് മണി കമ്പവലി മത്സരത്തിൽ ടൗൺ ടീം കൂത്തുപറമ്പ് ,ദേശാഭിമാനി കോടിയേരിയെ പരാജയപ്പെടുത്തി. സമാപന ദിവസമായ സെപ്റ്റംബർ 7 ന് മാഹി ഫിഷിംഗ് ഹാർബറിൽ വെച്ച് നടന്ന പ്രൈസ് മണി തോണി തുഴച്ചിലിൽ  വളവിൽ വേണു ടീംഒന്നാം സ്ഥാനവും, ശ്യാംജിത്ത് ടീം രണ്ടാം സ്ഥാനവും,വിനീത് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  തുടർന്ന് വനിതകൾക്കായുള്ള കമ്പവലി മത്സരം  നടത്തുകയും പ്രതിഷേധ ടീം ജേതാക്കൾ ആവുകയും ചെയ്തു തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം കമ്മീഷണർ വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു .രാജശങ്കർ വെള്ളാട്ട് മുഖ്യഭാഷണം നടത്തി .

എൻ കൃഷ്ണൻ നളിനാക്ഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തീരം സാംസ്കാരി വേദിയുടെ പ്രസിഡൻറ് പി എൻ മഹേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി കൃപേഷ്സ്വാഗതം പറഞ്ഞു .പി രാജേഷ് നന്ദി പറഞ്ഞു.

തുടർന്ന്    ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര കർമ്മി ചിങ്കാളിന്റവിട പുരുഷോത്തമൻ ,പി പ്രമീള, മുഹമ്മദ്, രമണി, നിഖിൽ രവീന്ദ്രൻ ,വിവേക്, യുവചിത്രകാരി അദ്വൈത എസ് പ്രശാന്ത്, എൻ ബാബു, സി.വി പ്രേമൻ തുടങ്ങി വിവിധ മേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ച വ്യക്തികളെ ആദരിക്കുകയും ചെയ്തു.




 മത്സരങ്ങളിലെ വിജയികൾക്ക് മുഖ്യാതിഥികൾ സമ്മാനദാനം നടത്തുകയും, ഓണക്കോടികൾ വിതരണം ചെയ്യുകയുമുണ്ടായി . ശേഷം സംഗീത തീരം ഓർക്കസ്ട്ര മാഹിയുടെ  കരോക്കെ ഗാനമേളയും നടന്നു

Post a Comment

Previous Post Next Post