ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
അഴിയൂർ :ഫൈറ്റേഴ്‌സ് അക്ഷയ കലാകേന്ദ്രം കരുവയൽ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വറുതിയുടെ കർക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം കൊവിഡ് മഹാമാരിയുടെ കെട്ടിൽപെട്ട് നിറംമങ്ങിയ ഓണം വർണ്ണാഭമായ ആഘോഷമാക്കിയിരിക്കുകയാണ് ഫൈറ്റേഴ്‌സ് &അക്ഷയ കലാകേന്ദ്രം സ്ത്രീകളും കുട്ടികളുമടക്കം നിറഞ്ഞ സദസിനാലും കൗമാരക്കാരായ യുവാക്കളുടെ സംഘാടന മികവുകൊണ്ടും പൊതുജങ്ങളുടെ ഏറെ ശ്രദ്ധനേടിയ *പൂവിളി* *2022* എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ വാർഡ് മെമ്പർ ഫിറോസ് കളാണ്ടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അനൂപ് തട്ടാൻകണ്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മിഥുൻലാൽ നന്ദിയും പറഞ്ഞു
നാടൻ തനിമയുണർത്തുന്ന നിരവധി കലാകായിക പരിപാടികളും പൂക്കള മത്സരം,മിമിക്രി, വെസ്റ്റേൺ ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ്, സംഗീതാലാപനം, തുടങ്ങി നിറപകിട്ടാർന്ന പരിപാടികളാൽ സമ്പുഷ്ട്ടമായിരുന്നു ഓണാഘോഷം പൂക്കളമത്സരം, തുടങ്ങി മറ്റു കലാകായിക മത്സരത്തിൽ വിജയികളായവർക്ക് ബ്ലോക്ക് മെമ്പർ ശ്രീമതിബിന്ദു,മാഹി എ എസ് ഐ രാജേഷ് കുമാർ, ക്ലബ് പ്രസിഡന്റ് അനൂപ് തട്ടാങ്കണ്ടി, ക്ലബ് സെക്രട്ടറി പ്രശാന്ത് പാണിശേരി, പരിപാടിയുടെ കൺവീനർ ഷമ്മാസ് എന്നിവർ ചേർന്ന് ഉപഹാര സമർപ്പണവും നൽകി. അക്ഷയ്, നവനീത്,ജിതിൻ, ശ്രീരാഗ് എന്നിവർ ആഘോഷ പരിപാടിക്ക് നേതൃത്വം വഹിച്ചു





Post a Comment