o ബസ് തൊഴിലാളികളുടെ ഗുണ്ടായിസം ഓട്ടോ ഡ്രൈവർക്കെതിരെ ക്രൂര മർദ്ദനം*
Latest News


 

ബസ് തൊഴിലാളികളുടെ ഗുണ്ടായിസം ഓട്ടോ ഡ്രൈവർക്കെതിരെ ക്രൂര മർദ്ദനം*

 *ബസ് തൊഴിലാളികളുടെ ഗുണ്ടായിസം ഓട്ടോ ഡ്രൈവർക്കെതിരെ ക്രൂര മർദ്ദനം*



അഴിയൂർ.,

സെപ്റ്റംബർ 8

തിരുവോണദിവസം വൈകിട്ട് 5:30ന് അഴിയൂർ മാവേലി സ്റ്റോർ ഹാജിയർപ്പള്ളി ബസ്സ്റ്റോപ്പിന് സമീപത്തുവെച്ച് ബസ്സിന്‌ സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞുകൊണ്ട്  ഓട്ടോ ഡ്രൈവറെ *VITARA* ബസ്സിലെ ഡ്രൈവറും, കണ്ടക്ടറും, ക്‌ളീനറും ചേർന്ന് മർദിച്ചു.

 മർദ്ദനത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എയർഹോൺ മുഴക്കിയത് ചോദ്യംചെയ്ത ഓട്ടോ ഡ്രൈവറെ അസഭ്യം പറയുകയും ശേഷംമൂവരും ബസ്സിൽ നിന്നുമിറങ്ങിവന്ന് മർദ്ദിക്കുകയായിരുന്നെന്നും   ബസ് തൊഴിലാളികൾ മദ്യലഹരിയിലായിരുന്നുവെന്നും, യൂണിഫോം ധരിച്ചിരുന്നില്ലായെന്നും  ദൃക്‌സാക്ഷികൾ പറഞ്ഞു.


ഓട്ടോ തൊഴിലാളിയെ മർദ്ദിച്ച   ബസ്സ്‌ ജീവനക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അഴിയൂരിലെ സംയുക്ത ഓട്ടോ തൊഴിലാളികൾ പണി മുടക്കുമെന്ന് ഓട്ടോ തൊഴിലാളി നേതാക്കൾ അറിയിച്ചു. യാത്രക്കാർക്ക് ജീവന് തന്നെ ഭീഷണിയായി മദ്യലഹരിയിൽ വാഹനം ഓടിക്കുന്ന ഇത്തരം ക്രിമിനൽ സ്വഭാവമുള്ള ആളുകളെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഓട്ടോ തൊഴിലാളി നേതാക്കൾ ആവശ്യപ്പെട്ടു...

Post a Comment

Previous Post Next Post