o മാഹിയിലെ ഗതാഗത സംവിധാനം കുറ്റമറ്റതാക്കുക
Latest News


 

മാഹിയിലെ ഗതാഗത സംവിധാനം കുറ്റമറ്റതാക്കുക

 *മാഹിയിലെ ഗതാഗത സംവിധാനം കുറ്റമറ്റതാക്കുക



മാഹി : അപകടം പതിവായ മാഹിയിലെ ഗതാഗത സംവിധാനം കുറ്റമറ്റതാക്കണമെന്ന് ആവശ്യപ്പെട്ട് മാഹി ടൌൺ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാഹി അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണയ്ക്ക് നിവേദനം നൽകി. മാഹി പാലം മുതൽ പൂഴിത്തല വരെ യുള്ള ദേശീയപാതയിൽ വേഗത നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കുക, വാഹനത്തിന്റെ വേഗത കാണിക്കുന്ന ഡിജിറ്റൽ ബോർഡുകൾസ്ഥാപിക്കുക, മാഞ്ഞുപോയ സീബ്ര ലൈനുകൾ പുന: സ്ഥാപിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ താൽക്കാലികമായെങ്കിലും റിപ്പയർ ചെയ്യുക, ബസ്സുകളുടെ മത്സര ഓട്ടം ട്രാഫിക് പോലീസിനെ ഉപയോഗിച്ച് നിർത്തലാക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.

 ഇതിനുവേണ്ട നടപടികൾ എടുക്കാം എന്ന് നിവേദനം സമർപ്പിക്കാൻ എത്തിയ മാഹി ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് എ വി യൂസഫിനെയും ജനറൽ സെക്രട്ടറി മുഹമ്മദ് ഇഫ്തിയാസിനെയും അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post