o ഓണക്കോടിയും കിറ്റും വിതരണം ചെയ്തു
Latest News


 

ഓണക്കോടിയും കിറ്റും വിതരണം ചെയ്തു

 ഓണക്കോടിയും കിറ്റും വിതരണം ചെയ്തു



മാഹി: മാഹി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടേയും, മാഹി സി.എച്ച്.സെൻററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കേമ്പയിനും, ഓണക്കിറ്റ് / ഓണക്കോടി വിതരണവും സംഘടിപ്പിച്ചു.

 സി.എച്ച്.സെൻ്റർ പ്രസിഡണ്ട് എ.വി.യൂസഫിൻ്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം കുട്ടി തൊണ്ടൻ്റവിട ഓണക്കോടിയും, രമേശ് പറമ്പത്ത് എം.എൽ എ ഓണക്കിറ്റും വിതരണം ചെയ്തു.എഞ്ചിനീയർ അബ്ദുൾ റഹ്മാൻ വീരോളി, കാസിനോ പി.മുസ്തഫ ഹാജി, അഡ്വ: അഹമ്മദ് മണിയൂർ, മുഹമ്മദ് ഇംതിയാസ്, ഇ.പ്രസുഭൻ, ഷെറിൻ ചൊക്ലി ,ടി. കെ സുബൈർ, ഇ കെ മുഹമ്മദലി എന്നിവർ സംസാരിച്ചു.


ഖാലിദ് കണ്ടോത്ത് ചടങ്ങിന് നന്ദി പറഞ്ഞു.


ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post