ഇത് ബന്ധുത്വം പോലും ബന്ധനമാകുന്ന കാലം: പ്രിൻസ് അബ്രഹാം
തലശ്ശേരി: കലയും സംസ്ക്കാരവും മനുഷ്യ മനസ്സിനെ വിമലീകരിക്കുമെന്നും, നല്ല സുഹൃത്തുക്കൾ ഒരുപാടുണ്ടെങ്കിൽ അയാൾ സ്വർഗ്ഗത്തിൽ ജീവിക്കുമെന്നും പൊലീസ് വിജിലൻസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം അഭിപ്രായപ്പെട്ടു.
ബന്ധുത്വം പോലും ബന്ധനങ്ങളായി മാറുന്ന കാലമാണിതെന്നും, അധികാരവും സമ്പത്തുമില്ലാതാകുന്നതോടെ സൗഹൃദങ്ങളും കൊഴിഞ്ഞ് പോകുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും, എന്നാൽ കലാഹൃദയം കൊണ്ടു നടക്കുന്നവർക്ക് സൗഹൃദങ്ങളുടെ ഊഷ്മളത തൊട്ടറിയാനാവുമെന്നും എസ്.പി. പറഞ്ഞു.
കേരള സ്കൂൾ ഓഫ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വാരാന്ത്യ ചിത്രപ്രദർശനം സീസൺ - ഒന്ന് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെൽവൻ മേലൂരിൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേജർ .പി.ഗോവിന്ദൻ ,ചാലക്കര പുരുഷു, ടി.കെ.രജീഷ്, ശ്യാം മാടായി സംസാരിച്ചു.
അന്തരിച്ച വിഖ്യാത ചിത്രകാരൻ പി.ശരത്ചന്ദ്രൻ്റെ പുസ്തക ശേഖരം ചിത്രകാരി സുരേഖ പ്രിൻസിപ്പാൾ പൊൻമണി തോമസിന് കൈമാറി.
സുഹാസ് വേലാണ്ടി സ്വാഗതവും, കെ.പി.പ്രമോദ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം: എസ്.പി.പ്രിൻസ് അബ്രഹാം ചിത്രങ്ങൾ നോക്കിക്കാണുന്നു

Post a Comment