*മൊട്ടയടിച്ചാലും സാരമില്ലച്ഛാ എനിക്ക് മുടി നല്കണം.*
മുക്കാളി : കല്ലാമല യു പി സ്ക്കൂളിലെ 7-ാം ക്ളാസ് വിദ്യാർത്ഥിനി പാർവതി പി ആർ കൊറോണ സമയത്തെ ഓൺലൈൻ ക്ളാസിനിടക്കാണ് ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുടി ദാനം ചെയ്യുന്നതിനെപ്പറ്റിയുള്ള വാർത്ത കാണുന്നത്.
അതോടെ പാർവതിക്കും മുടി നല്കണമെന്ന മോഹമുദിച്ചു.
അച്ഛനോടും അമ്മയോടും കാര്യവതരിപ്പിച്ചപ്പോൾ അവർക്കും സമ്മതം
എന്നാൽ വളരെ നീളത്തിൽ മുടി വേണമെന്ന് ആരോ പറഞ്ഞപ്പോൾ മാതാപിതാക്കൾക്ക് ചെറിയൊരാശങ്ക. ഉടനെ വന്നു പാർവതിയുടെ മറുപടി മൊട്ടയടിച്ചാലും സാരമില്ലച്ഛാ നമുക്ക് മുടി നല്കാമെന്ന് .
ഒടുവിൽ മാഹിയിലെ എസ് ഐ യും , ബ്ളഡ് ഡൊണേഷൻ കേരള ഏയ്ഞ്ചൽ വിംഗ് രക്ഷാധികാരിയുമായ റീന ഡേവിഡിനെ ബന്ധപ്പെടുകയും, പാർക്ക് ഹെർബൽ ബ്യൂട്ടിപാർലറിലെ ബ്യൂട്ടീഷൻ പ്രഭ 13 ഇഞ്ച് മുടി മുറിച്ചു സർസ റെസ്റ്റോറന്റിൽ വെച്ചു മുടി റീന ഡേവിഡിന് കൈമാറുകയും ചെയ്തു.
കൊച്ചു കുട്ടികളിൽ നിന്നുണ്ടാവുന്ന ഇത്തരം സത്ചിന്തകൾ നല്ലൊരു ഭാവിയുടെ തുടക്കമാണെന്നും, ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നു റീന ഡേവിഡ് പറഞ്ഞു.
കണ്ണൂക്കര മീത്തലെ പറമ്പത്ത് പ്രഭാഷി(ബാബു)ന്റെയും രമ്യയുടെയും മകളാണ് പാർവതി




Post a Comment