ശ്രീനന്ദ് വിനോദിനെ ആദരിക്കും.
മാഹി:ഫ്ളവേഴ്സ് ടോപ് സിംഗറിൽ ഒന്നാം സ്ഥാനം നേടിയ ശ്രീനന്ദ് വിനോദിനെ ആദരിക്കുന്നു. വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര സമിതി കന്നി സംക്രമ മഹോത്സവത്തോടനുബന്ധിച്ച് സപ്തംബർ 15 ന് രാത്രി 8 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലാണ് ആദരിക്കുന്നത്. സമ്മേളനം മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതി പ്രസിഡണ്ട് രഞ്ചിത്ത് പാറമേൽ അധ്യക്ഷം വഹിക്കും. കളരിഗുരുക്കൾ പത്മശ്രീ മീനാക്ഷിയമ്മ മുഖ്യാതിഥിയായിരിക്കും. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സംസാരിക്കും.

Post a Comment