K K M G V H S S ഓർക്കാട്ടേരി സ്റ്റുഡൻൻ്റ് പോലീസ് കേഡറ്റ് ഓണം വെക്കേഷനൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.
കോഴിക്കോട് റൂറൽ A.D.N.O. സതീശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സജീവൻ മാസ്റ്റർ ( cpo) സ്വാഗതം പറഞ്ഞു.spc ഗാർഡിയൻ ചെയർമാൻ സന്തോഷ് കുമാർ. ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ വാസു ദേവൻ ,P T A പ്രസിഡണ്ട് രാജൻ കുറുന്താറത്ത്, പവി.K ( സീനിയർ സിവിൽ പോലീസ് എടച്ചേരി),
D I മാരായ രാംദാസ് നരിപ്പറ്റ ( A S I എടച്ചേരി) , ശാരിക (സിവിൽ പോലീസ് എടച്ചേരി). അനുപമ ടീച്ചർ (A C P O), എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു. ക്യാമ്പിൻ്റെ ഭാഗമായി P T പരേഡ് , കേമ്പസ് ക്ലീനിംഗ് , യോഗ ടീച്ചർ സുസ്മിത നയിച്ച യോഗ ക്ലാസ്സ് , ലഹരി വിരുദ്ധ ക്ലാസ്സ് എന്നിവയും , ഫയർ &സെഫ്റ്റി ഓഫീസർ അനീഷ് "ആപത്ഘട്ടങ്ങളെ എങ്ങിനെ തരണം ചെയ്യാമെന്ന് " ഡെമോൺ സ്ട്രേഷൻ ക്ലാസ്സും നടന്നു.കഴിഞ്ഞ വർഷത്തെ D I മാരായിരുന്ന സ്ഥലം മാറി പോയ സുരേഷ് നെല്ലകണ്ടി ( സീനിയർ സിവിൽ പോലീസ് ഓഫീസർ) വസന്ത (സീനിയർ സിവിൽ പോലീസ് ഓഫീസർ) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ക്യാമ്പിൻ്റെ വിവിധ പ്രവർത്തനങ്ങൾക്ക് D I മാരായ രാം ദാസ് നരിപ്പറ്റ, ശാരിക, H M വാസു ദേവൻ C P O മാരായ സജീവൻ മാസ്റ്റർ, അനുപമ ടീച്ചർ, ഗാർഡിയൻ ചെയർ മാൻ സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
രണ്ടു ദിവസത്തെ ക്യാമ്പിൻ്റെ ക്യാൻ്റീൻ പ്രവർത്തനങ്ങൾ രക്ഷിതാക്കൾ ഏറ്റെടുത്ത് നടത്തിയത് പ്രശംസാർഹമായിരുന്നു.
സമാപന പരപാടി എടച്ചേരി S I ആൻഫി റസൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പോലീസും, അധ്യാപകരും, രക്ഷിതാക്കളും വിദ്യാർത്ഥി കളും ചേർന്ന് നടത്തിയ വിവിധ കലാപരപാടികൾ ശ്രദ്ധേയമായി ക്യാമ്പ് 6 മണിക്ക് സമാപിച്ചു.

Post a Comment