o സൂക്ഷിക്കുക റോഡരികിൽ കവചമില്ലാത്ത ട്രാൻഫോർമറുകളുണ്ട്
Latest News


 

സൂക്ഷിക്കുക റോഡരികിൽ കവചമില്ലാത്ത ട്രാൻഫോർമറുകളുണ്ട്

 സൂക്ഷിക്കുക റോഡരികിൽ കവചമില്ലാത്ത ട്രാൻഫോർമറുകളുണ്ട്




കുന്നുമ്മക്കര:തോട്ടുങ്ങൾ - മുക്കാളി റോഡിലാണ് ട്രാൻഫോർമറുകൾ ജീവന് ഭീഷണിയായുള്ളത്.  റോഡ് വളവിലും ഓരത്തുമായി സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമുകളാണ് ഭീഷണിയാകുന്നത് 

ചെറിയ ഒരു അശ്രദ്ധ മതി വാഹനം ട്രാൻസ്ഫോർമറിൽ ഇടിക്കാൻ. 160 കിലോ വാട്സിന് മുകളിൽ വൈദ്യുതി പ്രവഹിക്കുന്ന ട്രാൻസ്ഫോർമറുകൾ ആണ് ഭൂരിഭാഗവും. ചെമ്പ്ര ഹൈ സ്കൂളിലേക്കും നെല്ലാച്ചേരി LP തട്ടോളിക്കര up മുതലായ സ്കൂളിലേക്ക് നിരവധി വിദ്യാർത്ഥികൾ ആണ് റോഡിലൂടെ ദിവസേന നടന്നു പോകുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇതേ ട്രാൻസ്ഫോർമറിൽ നിന്ന് മെയിൻ ലൈനിൽ നിന്നും താഴെയുള്ള സെക്ഷൻ ഫ്യൂസിലേക്ക് കണക്റ്റ് ചെയ്ത കേബിളുകൾ പരസ്പരം ഉരഞ്ഞ് വൈദ്യുതി സ്പാർക്കുണ്ടാവുകയും പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയും ഉടനടി കെ എസ് ഇ ബി യെ അറിയിച്ചത് കൊണ്ട് വലിയ ഒരു അപകടംഒഴിവാകുകയും ചെയ്ത സംഭവു ഉണ്ടായിട്ടുണ്ട് .നേരിയ അശ്രദ്ധകൊണ്ട് കയ്യോ മറ്റോ സ്പർശിച്ചാൽ പിന്നെ ജീവന് തന്നെ ഭീഷണി ആകും.

മാത്രവുമല്ല ഇതേ റോഡിൽ തന്നെ ചെരിയേരി ക്ഷേത്രത്തിനടുത്ത് ജംഗഷനിലുള്ള  ട്രാൻസ്ഫോമറും   ഇതേ രീതിയിലുള്ളത്. സാധാരണ ട്രാൻസ്ഫോർമർ മുന്നിൽ സുരക്ഷാ കവചം കെട്ടാറുണ്ട്. പക്ഷേ തോട്ടുങ്ങൽ - മുക്കാളി റോഡിൽ അതൊന്നുമില്ല. ഒന്നുകിൽ സുരക്ഷിത സ്ഥാനത്തേക്ക് ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുക. അല്ലെങ്കിൽ ട്രാൻസ്ഫോർമറിന് മുന്നിൽ സുരക്ഷാ കവചം എത്രയും പെട്ടെന്ന് സ്ഥാപിക്കുകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം .

Post a Comment

Previous Post Next Post