o അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ യജ്ഞദിനം ആചരിച്ചു.
Latest News


 

അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ യജ്ഞദിനം ആചരിച്ചു.

 *അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ യജ്ഞദിനം ആചരിച്ചു. ശുചീകരണ യജ്ഞം മാഹിയിൽ മുൻസിപ്പാലിറ്റി കമ്മീഷണർ വി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു* 



മാഹി : അന്താരാഷ്ട്ര സമുദ്രതീര ശുചീകരണയജ്ഞത്തിന്റെ ഭാഗമായി " ശുചിത്വ തീരം സുരക്ഷിത സമുദ്രം " ശുചീകരണ യജ്ഞം മാഹിയിൽ പര്യാവരൺ സംരക്ഷൺ ഗതി വിധിയുടെ  ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 7.55 ന്  മാഹി പാറക്കൽ ശ്രീ കുറുമ്പ ക്ഷേത്ര പറമ്പിന് സമീപത്ത് വെച്ച്  മാഹി മുൻസിപ്പൽ കമ്മീഷണർ വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.



പര്യാവരൺ ഗതിവിധി  മാഹി കോഡിനേറ്റർ പി അജിത്ത്  അധ്യക്ഷത വഹിച്ചു.



 നെഹ്റു യുവകേന്ദ്ര ഡിസ്ട്രിക്ട് യൂത്ത് ഓഫീസർ കെ. രമ്യ ആശംസകളർപ്പിച്ചു സംസാരിച്ചു.




മാഹി മണ്ഡലം സഹകാര്യവാഹ് സുനീഷ് കെ പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


മാഹി മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ, ശുചീകരണത്തൊഴിലാളികൾ ലയൺസ് ക്ളബ് മാഹി, സേവാ ഭാരതി പ്രവർത്തകർ , റെസിഡൻസ് അസ്സോസിയേഷൻ , തീരം സാംസ്ക്കാരിക വേദി മാഹി, നെഹ്റു യുവകേന്ദ്ര മാഹി തുടങ്ങിയ സംഘടനകൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.



 വിഭാഗ് സംയോജക് കൂടൻ സുരേന്ദ്രൻ (കീഴല്ലൂർ ),

ജില്ലാ സഹകാര്യവാഹ് സി സുരേഷ് ബാബു (പാനൂർ), പാനൂർ ഖണ്ഡ്കാര്യവാഹ് കെ.പി വിജീഷ് , ഖണ്ഡ് സേവാ പ്രമുഖ് കെ വി പ്രമോദ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി

Post a Comment

Previous Post Next Post