*ചൊക്ളിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി*
ചൊക്ളി :ചൊക്ളിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി റോഡരികിൽ നിർത്തിയിട്ട രണ്ട്
സ്കൂട്ടറിനും കേടുപാട് സംഭവിച്ചു അപകടത്തിൽ ആർക്കും പരിക്കില്ല താഴെ ചൊക്ലി ടൗണിലാണ് സ്വകാര്യബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത് .തലശ്ശേരിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന വീൽ പാലസ് ബസാണ് അപകടത്തിൽപ്പെട്ടത് .
ഇടുങ്ങിയ റോഡിൽ മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ട രണ്ട് സ്കൂട്ടറിനും , കടയ്ക്കും കേടുപാടുകൾ സംഭവിച്ചു.
ബസിന്റെ വരവ് കണ്ടു സ്കൂട്ടർ യാത്രക്കാർ ഓടി മാറിയതിനാൽ തലനാരിയയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ആർക്കും പരിക്കില്ല. അപകടം നടന്നയുടനെ ബസിലെ ഡ്രൈവറും, കണ്ടക്ടറും ഇറങ്ങിയോടി ചൊക്ളി പോലീസ് സ്റ്റേഷനിൽ ഹാജരായി. ഡ്രൈവർ കടവത്തൂർ സ്വദേശി വിജേഷ്, കണ്ടക്ടർ അർജുൻ എന്നിവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
അപകടത്തെത്തുടർന്ന് മേക്കുന്ന് തലശ്ശേരി റോഡിൽ അൽപസമയം ഗതാഗതം തടസ്സപ്പെട്ടു

Post a Comment