o ലഹരിമാഫിയക്കെതിരെ പൊലീസ് അനാസ്ഥ വെടിയുക യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
Latest News


 

ലഹരിമാഫിയക്കെതിരെ പൊലീസ് അനാസ്ഥ വെടിയുക യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

 ലഹരിമാഫിയക്കെതിരെ പൊലീസ് അനാസ്ഥ വെടിയുക യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
 



ഓർക്കാട്ടേരി:കാർത്തികപ്പള്ളി കുറിഞ്ഞാലിയോട് ഭാഗങ്ങളിൽ മയക്ക് മരുന്നും മദ്യവും യുവതലമുറയെ വഴി തെറ്റിക്കുന്നു.കഞ്ചാവും എൽ എസ് ഡി യുൾപ്പെടെയുള്ള മയക്ക് മരുന്നുകൾ യഥേഷ്ടം ലഭിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.


പ്രതിയെ മയക്ക് മരുന്നുമായി കയ്യോടെ പിടികൂടിയിട്ടും മണിക്കൂറുകൾക്കുള്ളിൽ ഇറങ്ങിവന്ന പ്രതി പരിസരവാസികളോട് ഞാനിങ്ങ് പോന്നു എന്ന് പരിഹാസരൂപേണെ പറയുന്ന സാഹചര്യമാണ് ഉള്ളത്


.വിൽപ്പനക്കാരാണെങ്കിൽ കിലോക്കണക്ക് കൈയ്യിൽ വെച്ച് വിൽപ്പന നടത്താറുമില്ല. ഇത് കൊണ്ട് തന്നെ ഇവരുടെ വിൽപ്പനയഥേഷ്ടം നടക്കുന്നു.

ഇയാളുടെ പക്കൽ നിന്നും ഏതാനും മാസം മുമ്പ് കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. ഇപ്പോൾ വീണ്ടും യാതൊരു കൂസലുമില്ലാതെ ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുകയാണെന്ന് നാട്ടുകാരും പറയുന്നു.


ഇത്തരക്കാരുടെ കസ്റ്റമറാകട്ടെ വിദ്യാർത്ഥികളും യുവാക്കളും. ഉപഭോക്താക്കൾ വിൽപ്പനക്കാരായി മാറുന്ന സാഹചര്യം പോലുമുണ്ടാകുന്നു. മറ്റൊരു വശത്ത് മദ്യത്തിൻ്റെ അതിപ്രസരം .

 ബീവറേജിൽ പോയി ക്യൂ നിൽക്കാതെ ആവശ്യക്കാർ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ച് നൽകുന്ന സംഘവും ഇവിടങ്ങളിൽ പ്രവർത്തിക്കുന്നു. അത് കൊണ്ട്തന്നെ യുവതലമുറ വഴിതെറ്റുന്നു.


കല്യാണ വീടും മരണവീടും പണപ്പയറ്റ് കഴിക്കുന്ന ഇടങ്ങളിൽ പോലും മദ്യപ്പാർട്ടികൾക്ക് മദ്യം എത്തിച്ചു കൊടുക്കുന്ന സംഘം യഥേഷ്ടം വിലസുന്നു. സമൂഹത്തിന് മാത്യകയാകേണ്ട പലരും ഇതിൻ്റെ ഭാഗവാക്കാകുന്നു എന്നത് ഒരു വിരോധാഭാസമാണ്.


ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വരുമെന്ന് ഏറാമല മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷെജീർ ഏറാമല പറഞ്ഞു.

Post a Comment

Previous Post Next Post