*അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ യജ്ഞദിനം ആചരിക്കുന്നു.*
*മാഹിയിൽ ശിവ് രാജ് മീണ ഉദ്ഘാടനം ചെയ്യും*
മാഹി : അന്താരാഷ്ട്ര സമുദ്രയജ്ഞത്തിന്റെ ഭാഗമായി " ശുചിത്വ തീരം സുരക്ഷിത സമുദ്രം " ശുചീകരണ യജ്ഞം മാഹിയിൽ പര്യാവരാൺ സംരക്ഷൺന്റെ ആഭിമുഖ്യത്തിൽ സപ്തംബർ 17 ന് നടത്തുന്നു.
സപ്തംബർ 17 ന് രാവിലെ 7.55 ന് മാഹി അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ ശുചീകരണ യജ്ഞം പരിപാടി ഉദ്ഘാടനം ചെയ്യും
മുൻസിപ്പൽ കമ്മീഷണർ വി.സുനിൽ കുമാർ , നെഹ്റു യുവകേന്ദ്ര ഡിസ്ട്രിക്ട് യൂത്ത് ഓഫീസർ കെ. രമ്യ എന്നിവർ സംബന്ധിക്കും
വിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, മത സംഘടനകൾ, സാമുദായിക സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ പങ്കെടുക്കും

Post a Comment