മാഹി വൈദ്യുതി വകുപ്പ് ജീവനക്കാർ 12 മുതൽ ചട്ടപ്പടി സമരത്തിലേക്ക്
മാഹി : പുതുച്ചേരി സംസ്ഥാന വൈദ്യുതി വകുപ്പിനെ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കത്തിൻ്റെ മുന്നോടിയായി മീറ്റർ റീഡിംഗ് ജോലി സ്വകാര്യ കമ്പനികൾക്ക് കൊടുക്കാനുള്ള തീരുമാനത്തിനെതിരെയും വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെയും 01-09-2022 മുതൽ പുതുച്ചേരിയിൽ ചട്ടപ്പടി സമരം നടത്തി വരികയാണ്. അതിൻ്റെ ഭാഗമായി മാഹിയിലും 12 - 09-2022 തിങ്കളാഴ്ച്ച മുതൽ ചട്ടപ്പടി സമരം (വർക്ക് ടു റൂൾ ) ആരംഭിക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ എം.സി. ജീവാനന്ദൻ കെ രവീന്ദ്രൻ കെ രാജേഷ് എന്നിവർ അറിയിച്ചു.

Post a Comment