ഷാജു ചൂട്ടപ്രത്ത്
ഇന്ന് ചിങ്ങം ഒന്ന്: സമൃദ്ധിയുടെ ഓണക്കാലത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും
ഇന്ന് ചിങ്ങം ഒന്ന് മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭമാണ്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്‌തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും.
കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ ചിങ്ങമാസവും ഉണര്‍ത്തുന്നത്. .കേരളീയർ ഓണമായി ആഘോഷിക്കുന്നത് ചിങ്ങമാസത്തിലെ തിരുവോണനാളാണ്. ചിങ്ങം എത്തിയാൽ നാടും നഗരവും പൂക്കൾ കൊണ്ട് നിറയും. അത്തം കൂടെ എത്തിയാൽ പിന്നെ ഒരു ഉത്സവ മേളമാണ്. അത്തപൂവും, ഊഞ്ഞാലും തുടങ്ങി പത്ത് ദിവസം പിന്നെ മലയാളികൾ കടന്ന് പോകുന്നത് ആഘോഷ രാവിലൂടെയും. അത്തം പത്തിനാണ് തിരുവോണം. ഈ വർഷത്തെ തിരുവോണം സെപ്റ്റംബർ 8 നാണ്.
.

Post a Comment