o പൊലിസിൻ്റെത് കുറ്റകരമായ അനാസ്ഥ; അയൽവാസിയുടെ മർദനമേറ്റയാളെയും വീടും എം.എൽ.എ സന്ദർശിച്ചു
Latest News


 

പൊലിസിൻ്റെത് കുറ്റകരമായ അനാസ്ഥ; അയൽവാസിയുടെ മർദനമേറ്റയാളെയും വീടും എം.എൽ.എ സന്ദർശിച്ചു

 പൊലിസിൻ്റെത് കുറ്റകരമായ അനാസ്ഥ; അയൽവാസിയുടെ മർദനമേറ്റയാളെയും വീടും എം.എൽ.എ സന്ദർശിച്ചു.





കുന്നുമ്മക്കര: വയോധികനെ അയൽവാസി മർദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്ത പൊലിസ് നടപടിയിൽ രൂക്ഷ വിമർശനവുമായി കെ.കെ രമ എം.എൽ.എ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വടകര പഴങ്കാവ് ചീറോക്കര സുരേഷ് ബാബുവിനെ അയൽവാസി കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച് മാരകമായി പരുക്കേൽപ്പിച്ചത്. ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന കെ.ടി.കെ സുരേഷ് ബാബുവാണ് മർദ്ദിച്ചതെന്ന് വീട്ടുകാർ പറയുന്നു. ഗുരുതരമായി പരുക്കേറ്റ സുരേഷ്ബാബു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലും പഴങ്കാവിലെ വീട്ടിലും എം.എൽ.എ സന്ദർശനം നടത്തി. പ്രതിയെ ഉടൻപിടികൂടണമെന്ന് ആവശ്യപ്പെട്ട് കുടുംബാംങ്ങങ്ങൾ കഴിഞ്ഞ ദിവസം എം.എൽ.എയെ കണ്ടിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാതെ പൊലിസ് ഒളിച്ചു കളിക്കുകയാണെന്ന് കെ.കെ രമ കുറ്റപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർ പ്രതികളാകുന്ന കേസുകളിൽ വടകര പൊലിസിൻ്റെ മെല്ലെപ്പോക്ക് നയം പതിവാകുകയാണ്. പൊലിസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ഇതു കണ്ടതാണ്. മർദനമേറ്റ സുരേഷ് ബാബു ഇപ്പോഴും അത്യാസന്ന നിലയിലാണ്. അന്വേഷണം ഊർജിതമാക്കണമെന്ന് റൂറൽ എസ്.പിയോട് പറഞ്ഞതായും എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, പുറന്തോടത്ത് സുകുമാരൻ,പ്രേമൻ,സുബിൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Post a Comment

Previous Post Next Post