o മാഹി സഹകരണ ബി.എഡ് കോളേജ് 75ാം സ്വാതന്ത്ര ത്രിദിന ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചു
Latest News


 

മാഹി സഹകരണ ബി.എഡ് കോളേജ് 75ാം സ്വാതന്ത്ര ത്രിദിന ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചു

 മാഹി സഹകരണ ബി.എഡ് കോളേജ് 75ാം  സ്വാതന്ത്ര ത്രിദിന ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചു.



മാഹി :ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡുക്കേഷനിൽ  ആഗസ്റ്റ് 13 മുതൽ 15 വരെ സ്വാതന്ത്ര ദിന പരിപാടികൾ സംഘടിപ്പിക്കും. 

ആഗസ്റ്റ് 13 ന് കോളേജിൽ വച്ച് സഹകരണ കോളേജ്  പ്രസിഡന്റ് സജിത്ത് നാരായണൻ ദേശീയ പതാക ഉയർത്തി, ഡയറക്ടർ പി.സി ദിവാനന്ദൻ  പ്രിൻസിപ്പൽ ഡോ . ശ്രീലത എന്നിവർ സംസാരിച്ചു.


ആഗസ്റ്റ് 15ന് സമാപന സമ്മേളനം ബഹു . പുതുശ്ശേരി സിവിൽ സപ്ലൈസ്   മന്ത്രി സായ് ശരവൺ കുമാർ ഉദ്ഘാടനം ചെയ്യും.


 പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളുടെ നിർമാർജന പദ്ധതിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾ നിർമിച്ച തുണി സഞ്ചികൾ മയ്യഴിയിലെ വീടുകളിലെത്തിക്കും സ്വാതന്ത്ര ദിനാഘോഷമായി നടത്തിയ മത്സരങ്ങളുടെ സമ്മാന ദാനവും നടക്കും. കോളേജ് ചെയർമാനും പുതുശേരി മുൻ ആഭ്യന്തര മന്ത്രിയുമായ ഇ. വത്സരാജ് സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും മാഹി MLA രമേശ് പറമ്പത്ത് മുഖ്യ ഭാഷണം നടത്തും, മാഹി റീജണൽ അഡ്മിനിസ്ട്രേർ ശിവരാജ് മീണ ആശംസകൾ അർപ്പിക്കും കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ സ്വാഗതവും പ്രിൻസിപൽ ഡോ. ശ്രീലത  നന്ദിയും അർപ്പിക്കും .

Post a Comment

Previous Post Next Post