o നദി ദിനാചരണ സംസ്ഥാന തല പരിപാടിയുടെ സംഘാടക സമിതി രൂപീകരണം മാഹിയിൽ നടന്നു
Latest News


 

നദി ദിനാചരണ സംസ്ഥാന തല പരിപാടിയുടെ സംഘാടക സമിതി രൂപീകരണം മാഹിയിൽ നടന്നു

 നദി ദിനാചരണ സംസ്ഥാന തല പരിപാടിയുടെ   സംഘാടക സമിതി രൂപീകരണം  മാഹിയിൽ നടന്നു



മാഹി : സംസ്ഥാന നദി സംരക്ഷണ സമിതിയും മയ്യഴിപ്പുഴ സംരക്ഷണ സമിതിയും ചേർന്ന് നടത്തുന്ന സംസ്ഥാന തല നദി ദിനാചരണ പരിപാടികളുടെ ഭാഗമായി സംഘാടക സമിതി രൂപീകരണം നടന്നു.


മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

 ഒക്ടോബർ മൂന്നിനു  സംസ്ഥാന തലത്തിൽ നടത്തിവരുന്ന നദി ദിനാചരണം  

പരിപാടികൾക്ക് അന്തിമ രൂപം നല്കി.



വടകര എംപി കെ മുരളീധരൻ മുഖ്യ രക്ഷാധികാരിയായും മാഹി എംഎൽഎ രമേശ് പറമ്പത്ത്, തലശ്ശേരി എംഎൽഎ എൻഎം ഷംസീർ, കൂത്തുപറമ്പ് എംഎൽഎ കെപി മോഹനൻ, വടകര എംഎൽഎ കെ രമ, നാദാപുരം എംഎൽഎ ഇകെ വിജയൻ, കുറ്റ്യാടി എംഎൽഎ കുഞമ്മദ്കുട്ടി മാസ്റ്റർ, നരിപ്പറ്റ, വാണിമേൽ, നാദാപുരം, വളയം, ചെക്യാട്, തൂണേരി, കുന്നോത്ത് പറമ്പ്, തൃപ്പങ്ങോട്ടൂർ, ചൊക്ലി, ന്യൂ മാഹി, പുറമേരി, എടച്ചേരി, ഏറാമല, അഴിയൂർ എന്നീ പഞ്ചായത്ത് പ്രെസിഡന്റുമാരും പാനൂർ മുൻസിപ്പാലിറ്റി ചെയർമാനും മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററും രക്ഷാധികാരികളായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.




  മാഹി സെമിത്തേരി റോഡിലെ കോ- ഓപ്പറേറ്റീവ് ബിഎഡ് കോളേജിൽ നടന്ന  യോഗത്തിൽ 

സമീപ പ്രദേശങ്ങളായ മാഹി, ന്യൂമാഹി, അഴിയൂർ, ചൊക്ലി പ്രാദേശങ്ങളിലെ സന്നദ്ധ സംഘടനകൾ, മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ വിവിധ പഞ്ചായത്ത് / നഗരസഭ യൂണിറ്റുകളിലെ പ്രതിനിധികൾ,  അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.



മയ്യഴിപ്പുഴ തീരത്ത് സെപ്റ്റബെർ 28 മുതൽ ഒക്ടോബർ 3 വരെ  സംഘടിപ്പിക്കുന്ന  നദി  വാരാചരണത്തിന് 101 അംഗ സംഘാടക സമിതി നേതൃത്വം നൽകും 


നദീ സംരക്ഷണ വിഷയത്മടിസ്ഥാനമാക്കി കേരളത്തിലെ പൊതുജനങ്ങൾക്കിടയിലും വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും പ്രബന്ധ മത്സരങ്ങൾ, ചിത്ര രചനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. ഇതിനായി കുട്ടികളുടെ സ്നേഹ പട്ടാളമായ SAVE, ആശ്രയ സൊസൈറ്റി എന്നീവരുമായി കൈകോർക്കും.

പ്രകൃതി സന്ദേശ പുസ്തകങ്ങളും കുട്ടികളുടെ ചിത്ര രചനകളും പ്രദർശിപ്പിച്ച് പുസ്തക മഹോത്സവം സംഘടിപ്പിക്കും. 

ദിനാചരണ സോവനീർ പ്രസിദ്ധീകരിക്കും.

മയ്യഴി തീരങ്ങളിലെ സ്കൂളുകളിലേ NSS, പരിസ്ഥിതി ക്ലബ്ബ്കൾ എന്നിവരുമായി സഹകരിച്ച് 14 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലും കുട്ടികളുടെ തെരുവ്‌ നാടക യാത്ര സംഘടിപ്പിക്കും.

ഗാന്ധി ജയന്തി ദിനത്തിൽ മാഹി പാർക്കിൽ ജനകീയ ശുചീകരണം നടത്തും.

പ്രകൃതി സന്ദേശമോതി പുഴതീരനടത്തവും ചിരാഗ് തെളിച്ച് മാഹി മഞ്ചക്കലിൽ മനുഷ്യ സ്നേഹ മതിൽ സംഘടിപ്പിക്കും.

സോഷ്യൽ മീഡിയ വഴി യുവതലമുറയെ ചേർത്ത് പിടിക്കാൻ ശ്രമിക്കും. 


ഒക്ടോബർ 3ന് രാവിലെ വിദ്യാർത്ഥികൾക്ക്  നദീ വിദഗ്ദരുമായി സംവാദവും വൈകിട്ട് 44 നദികളെ പ്രതിനീധികരിച്ച് കലാരൂപം അവതരിക്കും. തുടർന്ന് സമ്മാനദാനവും സമാപന സമ്മേളനവുമുണ്ടാകും.


ദിനാചരണ വേദിക്ക് കേരള നദീ സംരക്ഷണ സമിതിയുടെ സ്ഥാപക പ്രസിഡന്റ് പ്രൊഫ. സീതാറാം നഗർ എന്ന് നാമകരണം ചെയ്യും.





ചെയർമാൻ: എസ് പി രവി (പ്രസിഡന്റ്, കേരള നദീ സംരക്ഷണ സമിതി)

വർക്കിങ് ചെയർമാൻ: വിജയൻ കൈനാടത്ത് (ചെയർമാൻ, മയ്യഴിപ്പുഴ സംരക്ഷണസമിതി)

ജനറൽ കൺവീനർ: ഷൗക്കത്ത് അലി എരോത്ത്

ചീഫ് കോർഡിനേറ്റർ: സികെ രാജലക്ഷ്മി

ട്രഷറർ: ദേവദാസ് മത്തത്ത് 


ഒപ്പം പ്രോഗ്രാം, ഫിനാൻസ്, പബ്ലിസിറ്റി, റിസപ്ഷൻ, എക്സിബിഷൻ, സോവനീർ എന്നീ സബ്കമ്മിറ്റികൾ രൂപീകരിച്ചു.


സംഘാടകസമിതി രൂപീകരണ യോഗത്തിൽ കേരള നദീ സംരക്ഷണ സമിതി സംസ്ഥാന ട്രഷറർ ടിഎൻ പ്രതാപൻ ആധ്യക്ഷ്യം വഹിച്ചു. ഷൗക്കത്ത് അലി എരോത്ത് മുഖ്യപ്രഭാഷണവും , കെകെ ഭരതൻ കരിയാട് ഏകോപനവും നടത്തി. സികെ രാജലക്ഷ്മി സ്വാഗതവും സുലോചന കെ.ഇ നന്ദിയും പറഞ്ഞു. ദേവദാസ് മത്തത്ത്, ജോഷി മുട്ടത്ത് വിലങ്ങാട്, സിവി രാജൻ ന്യൂ മാഹി, പികെ രാജൻ കരിയാട്, ഡോ. മധുസൂദനൻ കരിയാട്, ലിബാസ് മാങ്ങാട്, സുധീർ കേളോത്ത്, പള്ളിയൻ പ്രമോദ്, അഡ്വ സന്തോഷ് അഴിയൂർ, ടിവി രാജൻ, ഷാജി കൊള്ളുമ്മൽ, ആനന്ദ കുമാർ മാഹി, അനൂപ് മാഹി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post