*തിരംഗ യാത്ര നടത്തി*
മാഹി :ബിജെപി മാഹി മേഖല കമ്മിറ്റി ആസാദി ക അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളെ സംഘടിപ്പിച്ച് തിരംഗ യാത്ര നടത്തി.
രാവിലെ 10 മണിക്ക് മാഹിയിൽ സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് നഗരപ്രദക്ഷിണം നടത്തി മാഹി മുൻസിപ്പൽ മൈതാനിയിൽ സമാപിച്ചു.
മണ്ഡലം പ്രസിഡണ്ട് എ ദിനേശൻ കെ.പി മനോജ് എന്നിവർ സംസാരിച്ചു കരിക്കുന്നുമ്മൽ സുനി,പ്രേമൻ, ബാബു, രദീപ് നിമേഷ്, ജയചന്ദ്രൻ സജിത്ത് കോറോത്ത്, പുനത്തിൽ ദാമോദരൻ ചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment