o സ്വാതന്ത്ര്യ സ്മൃതി യാത്ര സമാപിച്ചു
Latest News


 

സ്വാതന്ത്ര്യ സ്മൃതി യാത്ര സമാപിച്ചു

 

സ്വാതന്ത്ര്യ സ്മൃതി യാത്ര സമാപിച്ചു



സ്വാതന്ത്ര്യത്തിന് 75 ാമത് വാര്‍ഷികത്തോടനുബന്ധിച്ച് എല്‍.ഡി.എഫ് വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സ്മൃതിയാത്രയും,സ്വാതന്ത്ര്യ ചരിത്ര സ്മൃതിസംഗമവും നടന്നു.കാലത്ത് നാരായണ നഗറില്‍ സ്വാതന്ത്ര്യ സമരസേനാനി കെ.വി.നാരായണന്‍ നായര്‍ ദേശീയ പതാക ഉയര്‍ത്തി.വൈകീട്ട് കോട്ടപ്പമ്പില്‍ നിന്നാരംഭിച്ച സ്വാതന്ത്ര്യ സ്മൃതി യാത്ര പുതിയ ബസ് സ്ന്റാന്റ് പരിസരത്ത് സമാപിച്ചു.പുതിയ ബസ് സ്ന്റാന്റില്‍ ചേര്‍ന്ന സ്മൃതിസംഗമം പ്രമുഖ ചരിത്രകാരന്‍ ഡോഃകെ.ഗോപാലന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു.മനയത്ത് ചന്ദ്രന്‍,ഡോഃശശികുമാര്‍ പുറമേരി,ടി.പി.ഗോപാലന്‍ മാസ്റ്റര്‍,ടി.വി.ബാലകൃഷ്ണന്‍,മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു,സോമന്‍ മുതുവന,വി.ഗോപാലന്‍,സി.കെ.കരീം എന്നിവര്‍ സംസാരിച്ചു.മുന്‍ എം.എല്‍.എ സി.കെ.നാണു അധ്യക്ഷനായിരുന്നു

Post a Comment

Previous Post Next Post