അനുമോദനവും സ്വാതന്ത്രസമരചരിത്ര ക്വിസും നടത്തി.
പുരോഗമന വായനശാല ആൻഡ് ടി പി ചന്ദ്രശേഖരൻ സ്മാരകഗ്രന്ഥം കുന്നുമക്കര ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സ്വാതന്ത്രസമരചരിത്ര ക്വിസും നടത്തി.
ഗ്രന്ഥാലയം പ്രസിഡൻറ് തോട്ടോളി സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ശിവദാസൻ വാണിയേരി വിജയികളെ അനുമോദിച്ചു. പതിനെട്ടാം വാർഡ് മെമ്പർ ടി എൻ റഫീഖ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സെക്രട്ടറി ജയചന്ദ്രൻ സ്വാഗതവും. വിശ്വൻ മാസ്റ്റർ നന്ദിയും പറഞ്ഞു


Post a Comment