o ആദരിച്ചു
Latest News


 

ആദരിച്ചു

 *ആദരിച്ചു* 




മാഹി :മാഹിയിൽ കഴിഞ്ഞ ദിവസം ഷോർട്ട് സർക്യൂട്ട് കാരണം തീപിടുത്തമുണ്ടായ മാഹി പാറക്കലിലെ ലുലു ഫാൻസി ലൈറ്റിൽ രക്ഷകരായെത്തിയ  പെട്രോൾ പമ്പ് ജീവനക്കാരെ നാട്ടുകാർ ആദരിച്ചു.




ഇലക്ട്രിക്ക് മീറ്റർ ബോക്സിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് എതിർവശത്തെ കടക്കാരൻ ഉടനെ ഓടി പാറക്കൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വിവരമറിയിച്ചതിനെത്തുടർന്ന് പമ്പ് മാനേജർ വിനുവിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി വൻദുരന്തം ഒഴിവാക്കുകയായിരുന്നു





  പമ്പ് മാനേജർ വിനു, ഡ്രൈവർ ഷിബു സി എസ് ,ജീവനക്കാരനായ പ്രശാന്ത്, ചേതു പൂജാരി, ദുർഗ്ഗപ്രസാദ് എന്നിവരെ നാട്ടുകാർ പൊന്നാടയണിയിച്ച് ആദരിച്ചു.








അപകടസമയത്ത് സന്ദർഭോചിതമായ ഇടപെടൽ നടത്തിയ സമീപത്തെ വ്യാപാരി ടി സമീറിനെ ചടങ്ങിൽ വെച്ച് അഭിനന്ദിച്ചു.



ചടങ്ങിൽ അജിത്ത്കുമാർ , യൂസഫ് , അനിൽകുമാർ എന്നിവർ സംബന്ധിച്ചു.


മാഹി പാറക്കൽ ഇന്ത്യൻ ഓയിൽ പെട്രോൾ  പമ്പിലെ ജീവനക്കാർക്ക് അഗ്നി പ്രതിരോധ ക്ളാസുകളും ,

എക്സിക്യൂഷർ ഉപയോഗിക്കാൻ പ്രത്യേക പരിശീലനവും സമയാസമയങ്ങളിൽ നല്കി വരുന്നതിനാലാണ് ഇത്തരമൊരു അവശ്യ ഘട്ടത്തിൽ അവസരോചിതമായി പ്രവർത്തിക്കാനായതെന്ന് പമ്പ് മാനേജർ വിനു പറഞ്ഞു.


രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്ക് മധുര പലഹാരവും വിതരണം ചെയ്തു.

Post a Comment

Previous Post Next Post