o ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി*
Latest News


 

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി*

 * ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മാഹി മദ്യം അഴിയൂരിൽ നിന്നും പിടികൂടി*






ചോമ്പാല : മാഹിയിൽ കേരളത്തിലേക്ക് പാസഞ്ചർ  ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 80 കുപ്പി മാഹി മദ്യം അഴിയൂർ രണ്ടാം റെയിൽവേ [കാരോത്ത് ഗേറ്റ് ] ഗേറ്റിന് സമീപത്ത് വെച്ച്  ചോമ്പാല പോലീസ് പിടികൂടി.

ഓണത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ പരിശോധനയിൽ  തിങ്കളാഴ്ച്ച വൈകുന്നേരമാണ്

 KL-13 - U -7464 നമ്പർ പിയാജിയോ ഓട്ടോറിക്ഷയുടെ പിൻഭാഗത്തെ പ്ളാറ്റ് ഫോമിൽ ഒളിപ്പിച്ച നിലയിൽ മദ്യം കണ്ടെത്തിയത്.

ഓട്ടോ ഡ്രൈവർ കരിയാട് വണ്ണത്താൻ കണ്ടിയിൽ സുബീഷി [36] നെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.


ചോമ്പാല ഇൻ ചാർജ് എസ് എച്ച് ഒ  മനീഷ് വി കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ് ഐ വാസുദേവൻ, സീബൻ , സാദ്ദിഖ്, ഡ്രൈവർ വിപിൻ എന്നിവർ പങ്കെടുത്തു


 പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Post a Comment

Previous Post Next Post