കേശദാനം സ്നേഹദാനം..
ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റിയും, തൃശൂർ അമലാ ആശുപത്രിയും സംയുക്തമായി നടത്തുന്ന കേശദാനം സ്നേഹദാനം പരിപാടിയിലേക്ക് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ കേശദാനം നടത്തി വിദ്യാർത്ഥിനിയായ ഫാത്തിമാ നസ്റീനും, അസീബും.
കീമോ ചികിത്സയിലൂടെ മുടി നഷ്ടപ്പെടുന്ന കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ചു നൽകുന്ന പദ്ധതിയിലേക്കാണ് ഫാത്തിമാ നസ്റീനും, അസീബും കേശദാനം ചെയ്തു മാതൃകയായത്.
മാഹി: 75 th ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേശദാനം ചെയ്ത ഫാത്തിമാ നസ്റീൻ കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ കേയന്റകത്ത് താമസിക്കുന്ന മുസ്തഫയുടെയും വട്ടക്കാരി കൈതാൽ ഷമീമയുടെയും മകളാണ്. പേരാമ്പ്രാ മഹാരാജാസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനിൽ ബീവോക് എം എൽ ടി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
കുഞ്ഞിപ്പള്ളി യാദ് ഗറിൽ കാദറിന്റെയും ആയിഷയുടെയും മകനാണ് അസീബ്. മൊബൈയിൽ സ്ഥാപനത്തിൽ സെയിൽസ് മാനായി ജോലി ചെയ്യുന്നു.
മാഹി സർസ കഫേയിൽ വച്ച് നടന്ന ചടങ്ങിൽ ബി ഡി കെ എയ്ഞ്ചൽസ് വിങ്ങ് ജില്ലാ രക്ഷാധികാരിയും മാഹി സർക്കിൾ ഇൻസ്പെക്ടർ ഇൻചാർജുമായ ശ്രീമതി റീനാ വർഗ്ഗീസ് ഇരുവരിൽ നിന്നും വിഗ്ഗ് നിർമിക്കാനുള്ള മുടികൾ ഏറ്റുവാങ്ങി. മനുഷ്യാരാശിയുടെ നൻമക്ക് വേണ്ടി തന്നാലാവുന്നത് ചെയ്യുന്ന യുവത്വത്തെ റീനാ വർഗ്ഗീസ് അഭിനന്ദിച്ചു. ബി ഡി കെ തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ്, ട്രഷറർ ഷുഫൈസ് മഞ്ചക്കൽ, പ്രവീൺ വളവിൽ, പൂഴിയിൽ ബിജു, എന്നിവർ പങ്കെടുത്തു. ബി ഡി കെ താലൂക്ക് പ്രസിഡന്റ് പി പി റിയാസിന്റെ സഹോദരിയുടെ മകളാണ് ഫാത്തിമ. മാസങ്ങളോളമുള്ള ദൃഡനിശ്ചയത്തോടെയുള്ള തയ്യാറെടുപ്പിനൊടുവിലാണ് രണ്ട് പേരും കേശദാനം ചെയ്തത്.
Post a Comment