സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
നെല്ലാച്ചേരി : നെല്ലാച്ചേരി LP സ്കൂളിലെ കുട്ടികൾ സ്വാതന്ത്ര്യദിന റാലി നടത്തി തുടർന്ന് കൂടത്തിൽ സുരേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി സതീഷ് കുമാർ ചെറുവാട്ട് ,ഉദ്ഘാടനവും
കെ കുഞ്ഞിരാമക്കുറുപ്പ് അനുസ്മരണ പ്രഭാഷണവും നടത്തി, ഐഎം പ്രമോദ് പത്രം കൈമാറി. കെ പി ബാബു മാസ്റ്റർ ആശംസകൾ അർപ്പിച്ചു, മഹിത ടീച്ചർ സ്വാഗതവും ,രാഹുൽ മാസ്റ്റർ നന്ദിയും പറഞ്ഞു
മണപ്പുറം:സി.പി.ഐ.എം ഓർക്കാട്ടേരി മണപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണപ്പുറത്ത് ദേശിയ പതാക ഉയർത്തുകയും ഭരണഘടന പ്രതിഞ്ജ ചെല്ലുകയും ചെയ്തു പരിപാടി പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ സുരേഷ് മാസ്റ്റർ ഉൽഘാടനം ചെയ്തു...കെ.കെ സബിൻ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നിധിൻ.ജെ ഭരണഘടന പ്രതിഞ്ജ ചൊല്ലി കൊടുത്തു... അഡ്വ:ഇ. സ്മിത സ്വാഗതം പറഞ്ഞു
ഒഞ്ചിയം:ടി.പി സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ ഒഞ്ചിയം ബാങ്ക് പരിസരം ശുചീകരണം നടത്തി നാലാം വാർഡ് മെമ്പർ നിരോഷ ധനേഷ് ,വിനിജ ,എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു.
കുന്നുമ്മക്കര: അർച്ചന കുന്നുമ്മക്കരയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതിനെട്ടാം വാർഡ് മെമ്പർ പതാകയും ഉയർത്തി .
ഏറാമല :സംസ്കാര തിയറ്റേഴ്‌സ് &ലൈബ്രറി ആദിയൂർ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഓഫീസ് പരിസരത്ത് പ്രഭീഷ് ആദിയൂര് ദേശിയ പതാക ഉയർത്തി.
Post a Comment