പൂകൃഷി : വിളവെടുപ്പ് നടത്തി
മാഹി:കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം വർഷവും നടത്തിയ പൂകൃഷി വിളവെടുപ്പ് നടത്തി
മുണ്ടോക്ക് ഓടത്തിനകം റോഡിൽ നടന്ന പരിപാടി ഓൾ ഇന്ത്യ കിസാൻ സഭ വൈസ് പ്രസിഡണ്ട് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു
വാടാമല്ലി ,ചെണ്ടുമല്ലി ഉൾപ്പെടെയുള്ള പുഷ്പങ്ങളുടെ വിളവെടുപ്പാണ് നടന്നത്
കർഷകസംഘം മാഹി വില്ലേജ് പ്രസിഡൻ്റ് മനോഷ് പുത്തലത്തിൻ്റെ അധ്യക്ഷതയിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം എം സി പവിത്രൻ, കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരൻ, റിട്ടയേർസ് കൃഷി ജോയിൻ്റ് ഡയറക്ടർ കെ പി ജയരാജൻ, കെ പി നൗഷാദ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു
മാഹി വില്ലേജ് കമ്മിറ്റി കർഷക സംഘം സിക്രട്ടറി വിജീഷ് സി ടി , സ്വാഗതവും രജിൽ പി നന്ദിയും പറഞ്ഞു
Post a Comment