സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിച്ചു
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി സംസ്കാരസാഹിതിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വടകര ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങ് സംസ്കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി ഉൽഘാടനം ചെയ്തു.ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് കല്ലറയിൽ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ലത്തീഫ് കല്ലറയിൽ ചൊല്ലിക്കൊടുത്തു. ബിജുൽ ആയാടത്തിൽ, അഡ്വ.സുരേഷ് കുളങ്ങരത്ത്, രഞ്ജിത്ത് കണ്ണോത്ത്, വി.ആർ.ഉമേശൻ മാസ്റ്റർ കെ.കെ.മുരുഗദാസ്, വീക്ഷണം രാമചന്ദ്രൻ, അജിത് പ്രസാദ് കുയ്യാലിൽ, ബാബു ബാലവാടി ഇബ്രാഹിം കക്കുഴിയിൽ, കെ.വി.റഹീം, ടി.കെ.അസീസ് എന്നിവർ പ്രസംഗിച്ചു.
Post a Comment