സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മാഹി. പള്ളൂർ ആറ്റാക്കൂലോത്ത് അർച്ചന കലാസമിതിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനം സുചിതമായി ആഘോഷിച്ചു. സി. എ. ദിവ്യ ദേശീയ പതാക ഉയർത്തി. കെ. പി മഹാമ്മൂദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് നൃത്തകലയിൽ 2022 ലെ ജെ. സി. ഡാനിയേൽ കലാശ്രീ അവാർഡ് ജേതാവ് സി. എ. ദിവ്യയെയും, മാഹി മേഖലയിൽ പ്ലസ്ടുവിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനി സ്വാതി എം. സനലിനെയും ആദരിച്ചു. എ. കെ മുസ്തഫ ,റിയ രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ പ്രതിജ്ഞ, ദേശഭക്തി ഗാനം,അനുസ്മരണം തുടങ്ങിയ പരിപാടികൾ നടന്നു. എൻ. മോഹനൻ സ്വാഗതവും. കെ. വി. പ്രകാശ് ബാബു നന്ദിയും പറഞ്ഞു. പി. എൻ.വിനില, കെ. കെ. സായൂജ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
Post a Comment