സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നു
മാഹി : പന്തക്കൽ ഐ കെ കുമാരൻ ഗവ. ഹൈസെക്കൻഡറി സ്കൂളിലെ പ്ലസ് ടു 2006-2008 ബാച്ചിലുള്ള പൂർവ്വ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 11ന് രാവിലെ 9മണിക്ക് സ്കൂൾ ഹാളിൽ വെച്ച് നടത്തും. സൗഹൃദ കൂട്ടായ്മ ചെയർമാൻ വിപിന്റെ അധ്യക്ഷതയിൽ മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം നിർവഹിക്കും.
പി.ടി.എ പ്രസിഡന്റ് മേരി അനീഷ് അധ്യാപകരെ ആദരിക്കും. സ്പോൺസർഷിപ്പ് കൈമാറ്റം മുൻ പ്രധാന അധ്യാപകൻ ഹരിദാസൻ മാസ്റ്റർ നിർവഹിക്കും മുൻ അധ്യാപകർ ആശംസ പ്രഭാഷണം നടത്തും. തുടർന്ന് പുർവ്വ വിദ്യാർത്ഥികളുടെ കലാ വിരുന്ന് അരങ്ങേറുമെന്ന് ഭാരവാഹികളായ ചെയർമാൻ വിപിൻ, സെക്രട്ടറി നംഷാദ് കെ പി ട്രഷർ സുജിത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Post a Comment