*മാഹിയിൽ വ്യാപക റെയ്ഡ്*
*നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി*
മാഹി : നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന നടക്കുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിൽ മാഹി പോലീസൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശത്താൽ കടകളിൽ നടത്തിയ വ്യാപക പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
മാഹി കെ ടി സി ജംഗ്ഷനിലെ രണ്ട് കടകളിൽ നിന്നും, മാഹി മുനിസിപ്പാലിറ്റിക്ക് സമീപത്തെ ഒരു കടയിൽ നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
മാഹി സർക്കിൾ ഇൻസ്പെക്ടർ ശേഖർ പരിശോധനകൾക്ക് നേതൃത്വം നല്കി.
എസ് ഐമാരായ റീന ഡേവിഡ്, ജയശങ്കർ , എ എസ് ഐ സരോഷ്,ക്രൈം ബ്രാഞ്ച് സ്ക്വാഡ് ടീമംഗങ്ങളായ എ എസ് ഐ കിഷോർ കുമാർ ,ശ്രീജേഷ് സി എച്ച്,
ഹെഡ് കോൺസ്റ്റബിൾ മാരായ പ്രശാന്ത്,സുനിൽ പ്രശാന്ത്, കോൺസ്റ്റബിൾമാരായ സന്തോഷ്, സുസ്മേഷ് , ഡ്രൈവർ നിഷിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു
Post a Comment