*കടലിൽ വീണ് മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം വൻ ജനാവലിയോടെ സംസ്ക്കരിച്ചു.*
*എം പി മുരളീധരൻ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു.*
മാഹി :ചോമ്പാലില്‍ നിന്നു മത്സ്യബന്ധനത്തിനു പോയി ഫൈബര്‍ വള്ളം കടലില്‍ മറിഞ്ഞ് മരണപ്പെട്ട
മാടാക്കര സ്വദേശി അച്യുതന്റെയും , മാഹി പൂഴിത്തലയിലെ അസീസിന്റെയും മൃതദേഹം വൻ ജനാവലിയോടെ സംസ്കരിച്ചു.
മാടാക്കര അച്യുതന്റെ മൃതദേഹം വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വെച്ച ശേഷം മാടാക്കര അരയ സമാജ ശ്മശാനത്തിൽ സംസ്ക്കരിച്ചു.
പൂഴിത്തല ചിള്ളിപ്പറമ്പത്ത് അസീസിന്റെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം ഹാജിയാർ പള്ളി റഹ്മാനിയ മദ്രസയിൽ പൊതു ദർശനത്തിന് വെച്ചു.
തുടർന്ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി
മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീട്ടിൽ
എം പി മുരളീധരൻ സന്ദർശനം നടത്തി
ഇരു വീടുകളിലുമെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു അല്പനേരം ചിലവഴിച്ച ശേഷമാണ് എംപി മടങ്ങിയത്.
Post a Comment