o കടകളിൽ വ്യാപക പരിശോധന*
Latest News


 

കടകളിൽ വ്യാപക പരിശോധന*

 *കടകളിൽ വ്യാപക പരിശോധന*




 ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പരിധിയിലെ നാദാപുരം റോഡിലും പരിസര പ്രദേശങ്ങളിലും പഞ്ചായത്ത് അധികൃതർ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കാൻ പരിശോധന നടത്തി. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, കപ്പുകൾ, പ്ലേറ്റുകൾ, തുടങ്ങിയ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.



 നിയമലംഘനം നടത്തിയ 30 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പിടിച്ചെടുത്തവ ഹരിത കർമ്മ  സേനയ്ക്ക് കൈമാറി പഞ്ചായത്ത് അസി. സെക്രട്ടറി                വി. ശ്രീകലയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ  ഹെൽത്ത് ഇൻസ്പെക്ടർ ദിനേശ്, ഹെഡ് ക്ലർക്ക് സുരേഷ് കുമാർ, രജീഷ്, പ്രവീൺകുമാർ  എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന നടത്തുമെന്നും നിയമ ലംഘനം  കണ്ടെത്തിയാൽ പിഴ, നിയമനടപടികൾ എന്നിവ സ്വീകരിക്കുമെന്നും സെക്രട്ടറി എംപി. രജുലാൽ അറിയിച്ചു



Post a Comment

Previous Post Next Post