o ദേശീയ സെമിനാർ സംഘടിപ്പിച്ചു
Latest News


 

ദേശീയ സെമിനാർ സംഘടിപ്പിച്ചു

 

ദേശീയ സെമിനാർ സംഘടിപ്പിച്ചു




ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി വായന മാസത്തെയും ദേശീയ ലൈബ്രേറിയൻ ദിനത്തെയും അനുസ്മരിച്ച് കൊണ്ടു "ലൈബ്രറികളിലെ സമീപകാല പ്രവണതകളും വെല്ലുവിളികളും"എന്ന വിഷയത്തെ അധികരിച്ച് പുതുച്ചേരി ടാഗോർ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 

ഇദം പ്രഥമമായി ദേശീയ സെമിനാർ സംഘടിപ്പിച്ചു. 


അസിസ്റ്റന്റ് ലൈബ്രേറിയനും ലൈബ്രറി ഇൻചാർജുമായ ഡോ.പി.സി.ദീപക്, കോളേജിലെ റീഡിംഗ്-റൈറ്റിംഗ് ക്ലബ്ബുകളുടെ കൺവീനർമാരും ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റൻറ് പ്രൊഫസർമാരായ ഡോ.ബീനു മാർക്കസ്,  ഡോ.ഭാരതി അറോറ എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.  


2022 ജൂൺ 19 മുതൽ ജൂലൈ 18 വരെ സംഘടിപ്പിച്ച വായനാ മാസാചരണത്തിൻ്റെ ഭാഗമായി ക്ലബ്ബുകൾ സംഘടിപ്പിച്ച ചർച്ചകൾ (ഇംഗ്ലീഷ്/തമിഴ്), പുസ്തക കവർ പെയിന്റിംഗ്, പുസ്തകാ വലോകനരചന  തുടങ്ങിയ വിവിധ മത്സര പരിപാടികളുടെ പരിസമാപ്തിയും ഇതോടനുബന്ധിച്ചു നടന്നു.  ആമുഖ സെഷനിൽ അമ്പതോളം  പേർ പങ്കെടുത്തു.  പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ.രേഖ ആർ.വി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ലൈബ്രേറിയൻ ഡോ. ഷിബു കെ.എം, ട്രിച്ചി ബിഷപ് ഹെബർ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.എക്‌സ്.മേഴ്‌സി ആഞ്ചലിൻ എന്നിവർ പ്ലീനറി സമ്മേളനത്തിൽ പ്രഭാഷണങ്ങൾ നടത്തി. ഓപ്പൺ ലൈസൻസിംഗും ഡിജിറ്റൽ മീഡിയയും, 

കോവിഡാനന്തര കാലത്തെ  ലൈബ്രറികൾ, സമകാലീന  വായനസംസ്കാരം എന്നിങ്ങനെ ലൈബ്രറി സയൻസുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങളെ അധികരിച്ചായിരുന്നു പ്രഭാഷണങ്ങൾ.


ഡോ: അറോറ സ്വാഗത ഭാഷണത്തോടൊപ്പം കോളേജ് ലൈബ്രറിയെ കുറിച്ചും  റീഡിങ്ങ് - റൈറ്റിങ്ങ് ക്ലബ്ബുകളുടെ പ്രവർത്തനത്തെ കുറിച്ചും റിപ്പോർട്ടവതരിപ്പിച്ചു.  ഹരിത കാമ്പസ് എന്ന ലക്ഷ്യം സാക്ഷാത് കരിക്കാൻ കോളജ് നടത്തിയ ഹരിത കാമ്പസ് പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള വിശദാംശങ്ങളും അവർ പങ്ക് വെച്ചു. 


അധ്യക്ഷ ഭാഷണം നടത്തിയ 

പ്രിൻസിപ്പൽ ഡോ.ശശികാന്ത് ദാഷ്  സെമിനാറിലെ റിസോഴ്സ് പേഴ്സൺമാർക്കും പങ്കെടുത്തവർക്കും ആശംസ നേരുകയും വിവിധ പരിപാടികളിൽ സമ്മാനിതരായവരെ അനുമോദിക്കുകയും ചെയ്തു. പങ്കെടുക്കുന്നവരിൽ നിന്ന് ശേഖരിക്കുന്ന രജിസ്ട്രേഷൻ ഫീസിനൊപ്പം  കോളേജ് കൂടി അധികമായൊരു ഫണ്ട് ചേർത്ത്  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രണ്ട് കോളേജ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ സ്പോൺസർ ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 


ഡോ. ദീപക് പി.സി.യുടെ നന്ദി പ്രകാശനത്തോടെ സമാപന സമ്മേളനം അവസാനിച്ചു. പങ്കെടുത്തവർക്കും വിജയികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.  തുടർന്ന് പങ്കെടുത്തവരുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തി ഫീഡ്‌ബാക്ക് സെഷനും നടന്നു.

Post a Comment

Previous Post Next Post