സഹകരണ സംരക്ഷണ സംഗമം നടത്തി
നാദാപുരം റോഡ് :കേന്ദ്ര സർക്കാറും മാധ്യമങ്ങളും സഹകരണ മേഖലക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ സഹകരണ ജീവനക്കാരുടെ കോ ഓർഡിനേഷൻ കമ്മറ്റി യുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.പ്രൈമറി കോ ഓപ്പറേറ്റീവ് ബാങ്ക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസീത് കുമാർ പി പി അധ്യക്ഷത വഹിച്ചു പി ശ്രീധരൻ, കെ കെ കൃഷ്ണൻ, പറമ്പത്ത് ബാബു, വി ദിനേശൻ, വാസു കുന്നുമ്മൽ സംസാരിച്ചു ഒ കെ ഷാജി സ്വാഗതവും എ സുരേഷ് നന്ദിയും പറഞ്ഞു
Post a Comment