കൂട്ടധർണ സംഘടിപ്പിക്കും
മാഹിയോടുള്ള പുതുച്ചേരി സർക്കാരിന്റെ അവഗണനയ്ക്കെതിരേ നാളെ മാഹി സിവി ൽ സ്റ്റേഷന് മുന്നിൽ സംയുക്ത റെസിഡൻ സ് അസോസിയേഷൻ കൂട്ടധർണ സംഘടി പ്പിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന സമരം ഡോ. ഭാസ്കരൻ കാരായി ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡ ന്റ് എം. പി. ശിവദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
പൊതുവിതരണ സമ്പ്രദായം പുനഃസ്ഥാപി ക്കുക, നഗരസഭാ തെരഞ്ഞെടുപ്പ് നടത്തു ക, നിലച്ചിരിക്കുന്ന നിർമാണ പ്രവർത്തന ങ്ങൾ പുനരാരംഭിക്കുക, മാഹി ഗവ: ആശു പത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, കാലഹരണപ്പെട്ട ദീർഘദൂര – ഹ്രസ്വദൂര പി ആർടിസി ബസുകൾക്ക് പകരം പുതിയവ അനുവദിക്കുക, മാഹിയെ താലൂക്കായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി
യാണ് സമരം. പത്രസമ്മേളനത്തിൽ എം. ശ്രീജയൻ, ഷാജി പിണക്കാട്ട്, അനുപമ സ ഹദേവൻ, ഷിനോജ് രാമചന്ദ്രൻ, ടി. സിയാദ്, രസ്ന അരുൺ എന്നിവർ പങ്കെടുത്തു
Post a Comment