o സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു*
Latest News


 

സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു*

 *സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു* 




ശ്രീ വരപ്രത്ത്കാവ് സംരക്ഷണ സേവാ സമിതിയും മഠത്തിൽ തറവാട് കുറിച്ചിയിൽ എന്നിവരുടെ നേതൃത്വത്തിൽ തലശ്ശേരി കോംട്രസ്റ്റ് നേത്രസംരക്ഷണ ആശുപത്രിയുടെ സഹകരണത്തോടെ വരപ്രത്ത് കാവ് ഹാളിൽ വെച്ച് 28.8.2022 ഞായറാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ  സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.


ക്യാമ്പ് മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും


 തലശ്ശേരി കോംട്രസ്റ്റ് നേത്ര സംരക്ഷണ ആശുപത്രിയിലെ വിദഗ്ദ ഡോക്ടർമാർ പരിശോധനയ് നേതൃത്വം നൽകും .  തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് തലശ്ശേരി കോംട്രസ്റ്റ് സംരക്ഷണ ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുക്കുന്നു . ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുക്കുന്ന രോഗികൾക്ക് തലശ്ശേരി കോംട്രസ്റ്റ് നേത്ര സംരക്ഷണ ആശുപത്രിയിൽ നിന്നും സൗജന്യമായി തിമിര ശസ്ത്രക്രിയയും , ആശുപത്രിയിലെ ഭക്ഷണം എന്നിവയും ആശുപത്രിയിൽ നിന്ന് തിരിച്ചുപോകുമ്പോൾ വീട്ടിൽ നിന്നും ഉപയോഗി ക്കാനുള്ള മരുന്നും പൊടിപടലങ്ങളിൽ നിന്നും സംരക്ഷിക്കുവാനായി കറുത്ത കണ്ണടയും തീർത്തും സൗജന്യമായി ലഭിക്കുന്നു . ക്യാമ്പിൽ പങ്കെടുക്കുന്നവർ രാവിലെ 9 മണിക്ക് മുമ്പായി സ്ഥലത്ത് എത്തിച്ചേരേണ്ടതാണ് .

ബുക്കിംഗ് നമ്പർ 7736978576 , 6235608614 , 9847709250 , 9446657117

Post a Comment

Previous Post Next Post