നിർമ്മാണ പ്രവൃത്തി തടഞ്ഞു
അഴിയൂർ:ബൈപ്പാസ് നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി അഴിയൂർ വില്ലേജ് ഓഫീസ്- രജിസ്ട്രാർ ഓഫീസ് റോഡ് ഗതാഗതം ഇല്ലാതാകുന്നതിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവൃത്തി തടയുകയും, അഴിയൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും ചെയ്തു.
ഈ ഭാഗത്തുള്ള നാനൂറോളം വീട്ടുകാരുടെയും, ചൊക്ലി പഞ്ചായത്ത്, പാനൂർ മുൻസിപാലിറ്റി എന്നിവിടങ്ങളിലെ ട്രെയിൻ യാത്രക്കാരുടെയും ഏക വഴിയാണ് അശാസ്ത്രീയമായ ആസൂത്രണത്തിന്റെ ഭാഗമായ് ഇല്ലാതാവാൻ പോകുന്നത്. അഴിയൂർ രജിസ്ട്രാർ ഓഫീസ്, അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ,വടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലേക്ക് പോകാനുള്ള വഴിയും അടയ്ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.സമര സമിതി കൺവീനർ സുജിത്ത് മാസ്റ്റർ, ചെയർമാൻ രമ്യ കരോടി,കെ.പി. പ്രീജിത്ത് കുമാർ, പ്രേമൻ ടി.പി. നാസർ, ബിന്ദു, പ്രമോദ്, കെ സുകുമാരൻ എന്നിവർ നേതൃത്വം നൽകി. ജില്ല കളക്ടർ, തഹസിൽദാർ, ഹൈവെ അതോറിറ്റി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നപരിഹാരം കാണുന്നത് വരെ നിർമ്മാണ പ്രവൃത്തി അനുവദിക്കുകയില്ല എന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
Post a Comment