o കാക്കിക്കുള്ളിലെ കായികതാരം എസ് ഐ ഉമേഷ് ബാബു സർവീസിൽ നിന്നും വിരമിച്ചു.
Latest News


 

കാക്കിക്കുള്ളിലെ കായികതാരം എസ് ഐ ഉമേഷ് ബാബു സർവീസിൽ നിന്നും വിരമിച്ചു.

 *കാക്കിക്കുള്ളിലെ കായികതാരം എസ് ഐ ഉമേഷ് ബാബു സർവീസിൽ നിന്നും വിരമിച്ചു.* 



മാഹി: കാക്കി യൂണിഫോമിൻ്റെ അച്ചടക്കവും, ഫുട്ബോളിൻ്റെ പന്തടക്കവും കൈമുതൽ.

പോലീസ് സേനയിൽ  മുഖ്യമന്ത്രിയുടെ മെഡൽ, മൈതാനത്ത് നിരവധി കപ്പുകൾ , സന്തോഷ് ട്രോഫി താരം

 

 മാഹിയുടെ സ്വന്തം അഭിമാന താരം സബ് ഇൻസ്പെക്ടർ  ഉമേഷ് ബാബു

 38 വർഷത്തെ നീണ്ട സേവനനത്തിനൊടുവിൽ  സർവീസിൽ നിന്നും വിരമിച്ചു.

വീട് കഴിഞ്ഞാൽ സ്റ്റേഷനോ മൈതാനമോ പ്രിയപ്പെട്ടതെന്ന് ചോദിച്ചാൽ സ്വതസിദ്ധമായ പുഞ്ചിരി മാത്രം മറുപടി


2017-ൽ വിശിഷ്ട സേവനത്തിന് പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ,

1992,1993,1995 എന്നീ വർഷങ്ങളിലായി മൂന്ന് തവണ സന്തോഷ് ട്രോഫിയിൽ ബൂട്ടണിഞ്ഞു,

 1993ല്‍ പോണ്ടിച്ചേരി സന്തോഷ് ട്രോഫി സംസ്ഥാന ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു.

1992- മുതൽ ആറു വർഷക്കാലം ഓൾ ഇന്ത്യ പോലീസ് ഫുട്ബോൾ ടൂർണമെന്റിൽ പോണ്ടിച്ചേരി പോലീസ് ടീമിന് വേണ്ടി കളിക്കുകയുണ്ടായി.

2005- ൽ കേരളത്തിൽ  നടന്ന തേർഡ് ഡിവിഷൻ നാഷണൽ ലീഗിൽ പോലീസിനു വേണ്ടി കളിക്കുകയുണ്ടായി.

 മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമിയുടെ ഭാരവാഹിയായ ഉമേഷ് ബാബു 2011- 2012 കാറ്റഗറിയിൽ പെട്ട ടീമിന്റെ  ടീം മാനേജർ കം കോച്ചായി പ്രവർത്തിച്ചുവരുന്നു.

 1995 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ കണ്ണൂർ ബ്രദേഴ്സിന് വേണ്ടി കളിക്കുകയും 2001-ൽ ടീമിന്റെ ക്യാപ്റ്റനും ആയ ഉമേഷ് ബാബു മൂന്ന് തവണ കണ്ണൂർ സീനിയർ ഡിവിഷൻ ജില്ലാ ഫുട്ബോൾ ലീഗിൽ റണ്ണേഴ്സ് അപ്പ്‌ ആയ കണ്ണൂർ ബ്രദേഴ്സ് ടീമിലെ  പ്രധാനപ്പെട്ട കളിക്കാരൻ കൂടിയായിരുന്നു.

1998- 2000 ആയിരം കാലഘട്ടത്തിൽ മലപ്പുറം കോട്ടപ്പടി,തൃശ്ശൂർ, തിരുവനന്തപുരം, കാസർകോട് 

 എന്നീ ജില്ലകളിൽ നടന്ന ഓൾ കേരള ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റിൽ കണ്ണൂർ ബ്രദേഴ്സിന് വേണ്ടി ബൂട്ട് കെട്ടുകയുണ്ടായി. കേരളത്തിലെ ഒട്ടുമിക്ക അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്കളിലും സ്ഥിരസാന്നിധ്യമായിരുന്ന ഉമേഷ്ബാബു മാഹി സ്പോർട്സ് ക്ലബ്ബ്, മാഹീ മൈതാനം ബ്രദേഴ്സ്, ഷൂട്ടേഴ്സ് കോഴിക്കോട്, മഞ്ചേരി, ടോപ് മോസ്റ്റ് തലശ്ശേരി,ഫിറ്റ്‌ വെൽ കോഴിക്കോട്, hunters കൂത്തുപറമ്പ്,തലശ്ശേരി ബ്രദേഴ്സ് എന്നീ കേരളത്തിലെ പ്രഗൽഭ ടീമുകൾക്ക് വേണ്ടി കളിക്കുകയും പല ടൂർണമെന്റ്കളിലും ചാമ്പ്യന്മാർ ആകുവാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.

 കണ്ണൂർ ജില്ലാ ലീഗിൽ തലശ്ശേരി റോവേഴ്സ്  ക്ലബിനുവേണ്ടി കളിച്ചുകൊണ്ടാണ് അരങ്ങേറ്റം. മാഹി സ്പോർട്സ് ക്ലബ്ബ് നടത്തിയ കോച്ചിംഗ് ക്യാമ്പിലെ മുഖ്യ കോച്ച് സുധാകരൻ മാസ്റ്ററുടെ ശിക്ഷണത്തിൽ കൂടിയാണ് ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചത്.

 മാഹി, പള്ളൂർ,പന്തക്കൽ, 

പി. എ. പി, ട്രാഫിക്,  എന്നീ സ്റ്റേഷനുകളിൽ ജോലി ചെയ്തു.

വിശ്രമജീവിതം പുതുതലമുറയ്ക്ക് ഫുട്ബോളിൻ്റെ ബാലപാഠങ്ങൾ പറഞ്ഞ് കൊടുത്തും, യുവതാരങ്ങൾങ്ങൾക്ക് ഉപദേശങ്ങൾ നല്കിയും മാഹിയുടെ മൈതാനത്ത് ഉമേഷ് ബാബുവിൻ്റെ സാന്നിധ്യമുണ്ടാവും


 റിട്ടയർമെന്റ്നോട് അനുബന്ധിച്ച് മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമി അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം പോണ്ടിച്ചേരി V/S മാഹി ടീമുമായി ഒരു പ്രദർശന മത്സരം സംഘടിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post