o റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി .*
Latest News


 

റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി .*

 *റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി .* 




ഒഞ്ചിയം : ദുരൂഹത ഉയർത്തി റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി . കണ്ണൂക്കര ഒഞ്ചിയം റോഡിൽ സൗദ മുക്കിന് സമീപമാണ് കെ.എൽ 56 ജി 8538 ബൈക്ക് ഒരാഴ്ചയോളമായി ഉടമസ്ഥനെത്താതെ കിടക്കുന്നു . നാട്ടുകാർ ചോമ്പാല പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത് പ്രകാരം വണ്ടി നമ്പർ പ്രകാരം ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ചോമ്പാല പോലീസ് അറിയിച്ചു . മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ ബൈക്ക് സംബന്ധിച്ച് വിവരങ്ങൾ കൃത്യമായും ലഭ്യമല്ല എന്ന് നാട്ടുകാർ പറഞ്ഞു . . ഏതെങ്കിലും തരത്തിലുളള ക്രിമിനൽ സംഘങ്ങൾ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണോയെന്നും സംശയമുണ്ടെന്നും നാട്ടുകാർ സംശയിക്കുന്നു .

Post a Comment

Previous Post Next Post