*ആഗസ്ത് 14 പതാകദിനമായി ആചരിച്ചു.*
അഴിയൂരിൽ :ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അഴിയൂരിൽ ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 14 പതാകദിനമായി ആചരിച്ചു.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാലത്ത് 7 മണിക്ക് ഭക്തിനിർഭരമായി ബാലഗോകുലം പതാകകൾ ഉയർത്തി.
9 മണിക്ക് അഴിയൂർ ശ്രീവേണുഗോപാല ക്ഷേത്രത്തിൽ ഗോപൂജയും നടത്തി. ക്ഷേത്രം മേൽശാന്തി അനിശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ഗോപൂജയിൽ നിരവധി ഭക്തജനങ്ങൾ പങ്കാളികളായി.
തുടർന്ന് പ്രസാദവിതരണവും നടത്തി

Post a Comment