*കർഷകദിനാഘോഷം ശ്രദ്ധേയമായി*
അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാഘോഷം ശ്രദ്ധേയമായി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ചടങ്ങിൽ വെച്ച് ആദരിച്ചു.പരിപാടിയുടെ ഉദ്ഘാടനം വടകര എം എൽ എ ശ്രീമതി കെ കെ രമ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദ സദനം, അബ്ദുൾ റഹീം പി പി,രമ്യ കരോടി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു വി പി,കൃഷി ഓഫീസർ സിന്ധു വി കെ,കൃഷി അസിസ്റ്റന്റ് ഓഫീസർ പ്രജീഷ് കുമാർ വി വി,പി ശ്രീധരൻ,പി ബാബു രാജ്,കെ എ സുരേന്ദ്രൻ,ഇസ്മായിൽ അജ്‌മാൻ,പ്രമോദ് കെ പി,ഭാസ്കരൻ മോനാച്ചിയിൽ,ശ്രീധരൻ കൈപ്പാട്ടിൽ,പ്രദീപ് ചോമ്പാല,മുബാസ് കല്ലേരി,അശോകൻ പി എം,സാലിം പുനത്തിൽ,ഡോ:സലാഹുദ്ധീൻ,ബിന്ദു ജയ്സൺ,നാരായണൻ നായർ എന്നിവർ സംസാരിച്ചു.സംയോജിത രോഗകീട നിയന്ത്രണം -പച്ചക്കറി വിളകളിൽ എന്ന വിഷയത്തിൽ കൃഷി ഓഫീസർ സിന്ധു വി കെ ക്ലാസിന് നേതൃത്വം നൽകി.കൃഷി മന്ത്രിയുടെ ബ്ലോക്ക് തല പരിപാടിയായ കൃഷി ദർശൻ പ്രഖ്യാപനത്തിന്റെ ഭാഗമായി വിളംബര ജാഥയും നടന്നു.
Post a Comment