o മണ്ണിനെ സ്നേഹിക്കുന്ന മനുഷ്യന് കർഷക ദിനത്തിൽ ഇസാഫിന്റെ ആദരം...
Latest News


 

മണ്ണിനെ സ്നേഹിക്കുന്ന മനുഷ്യന് കർഷക ദിനത്തിൽ ഇസാഫിന്റെ ആദരം...

 മണ്ണിനെ സ്നേഹിക്കുന്ന മനുഷ്യന് കർഷക ദിനത്തിൽ ഇസാഫിന്റെ ആദരം...



മാഹി : കാർഷിക മേഖലയിൽ താൽപര്യമുള്ളവരെ കണ്ടെത്തി ഒരു കർഷക കൂട്ടായ്മ ഉണ്ടാക്കി പുതുതലമുറയെ അടക്കം ചെറുതും വലുതുമായ കൃഷി തോട്ടങ്ങളുണ്ടാക്കാൻ പ്രേരിപ്പിക്കുകയും അവർക്കു വേണ്ട വിത്തും ഗ്രോ ബാഗുകളും, ചെടികളുമടക്കം സൗജന്യമായി നൽകിയ മയ്യഴിയുടെ ജനകീയ മുഖം അഡ്വ: ടി അശോക് കുമാറിനെ ഇസാഫ് ബാങ്ക് ( ESAF BANK) ആദരിച്ചു.


മയ്യഴിയെ മനോഹരിയാക്കുക എന്ന ലക്ഷ്യത്തിന്റെ തുടക്കമെന്ന നിലയിൽ ഐ കെ കുമാരൻ മാസ്റ്റർ റോഡിൽ (മാഹി റെയിൽവേ സ്റ്റേഷൻ റോഡ്) പൂന്തോട്ടം നിർമിക്കുന്നതിൽ നേതൃത്വം വഹിക്കുകയും കൃത്യമായി വെള്ളമൊഴിച്ച് പരിപാലിക്കുകയും ചെയ്തുപോരുന്നു.ഇന്ന് നടന്ന ചടങ്ങിൽ ശ്രീ :അശോക് കുമാറിനെ ഇസാഫ് ബാങ്ക് മാനേജർ സൂരജ് ജോർജ് പൊന്നാടയണിച്ച് ആദരിച്ചു.

Post a Comment

Previous Post Next Post