o ചിങ്ങമാസത്തെ വരവേറ്റു
Latest News


 

ചിങ്ങമാസത്തെ വരവേറ്റു

 ചിങ്ങമാസത്തെ വരവേറ്റു



അർച്ചന കുന്നുമ്മക്കര ജനകീയ പരിസ്ഥിതി സംരക്ഷണ സമിതി പൊന്നിന്‍ ചിങ്ങമാസത്തെ വരവേറ്റു. പരിപാടി മഹാത്മ ദേശസേവാ സമിതി ട്രസ്റ്റ് ചെയര്‍മാന്‍ ടി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു . ചളളയില്‍ രവീന്ദ്രന്‍ അധ്യക്ഷനായി . ടി.എന്‍.റഫീഖ് വിത്ത് വിതരണം ചെയ്തു തൈയ്യുള്ളതിൽ സന്തോഷ് ഏറ്റുവാങ്ങി, കണ്ണമ്പ്രത്ത് പത്മനാഭന്‍  കൃഷിയെപ്പറ്റി ക്ലാസെടുത്തു ജയപ്രകാശ് ,ബാബുരാജന്‍ ചാക്ക്യേരി ,, സി.കെ.പ്രമോദ് ,പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കെ.വി.രജീഷ്, ഒഞ്ചിയം പ്രഭാകരൻ എന്നിവര്‍ സംസാരിച്ചു. വടക്കന്‍ പാട്ട് ,നാടന്‍ പാട്ട് ,നാട്ടിപാട്ട് എന്നീ പരിപാടികള്‍ അരങ്ങേറി .

Post a Comment

Previous Post Next Post