തെരുവ് നായകളിൽ നിന്നും സംരക്ഷണം വേണം
ന്യൂമാഹി :തെരുവ് നായകൾ പെറ്റ് പെരുകി ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായ സാഹചര്യത്തിൽ തെരുവ് നായകളിൽ നിന്നും സംരക്ഷണം നൽകാൻ അധികൃതർ നടപടി സ്വീകരിക്കണം.
തെരുവ് നായകളെ ഭയന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യമാണ്. ജനങ്ങളുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ അധികൃതർ കാട്ടുന്ന നിസംഗത അവസാനിപ്പിക്കണം. ഇരുചക്രങ്ങളിൽ യാത്ര ചെയ്യുന്നവരും കാൽനടയാത്രക്കാരുമാണ് തെരുവ് നായ ശല്യം കാരണം പ്രയാസത്തിലാവുന്നത്. ഇരു ചക്ര യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്. മാഹിപ്പാലം, ന്യൂമാഹി പഞ്ചായത്ത് ഓഫീസ് പരിസരം, മമ്മി മുക്ക്, പെരിങ്ങാടി പോസ്റ്റാഫീസ് , വേലായുധൻമൊട്ട , മങ്ങാട് റേഷൻ പീടിക പരിസരം, നാഷണൽ ഹൈവേ ബൈപ്പാസ് പരിസരം, മഴക്കാലത്ത് നിരവധി വിദ്യാർഥികൾ ബസ് കാത്ത് നിൽക്കുന്ന മങ്ങാട് അടിപ്പാത എന്നിവിടങ്ങളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്. തെരുവ് നായകൾക്ക്
കോഴിയുടെയും മറ്റും വേവിക്കാത്ത ചോരയടക്കമുള്ള പച്ച മാംസം
ഉൾപ്പെടെയുള്ള ആഹാരവസ്തുക്കൾ പൊതുയിടങ്ങിൽ കൊടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. മനുഷ്യജീവന് വിലകൽപ്പിക്കാത്ത അധികൃതരുടെ നിസംഗത പ്രതിഷേധാർഹമാണ്.
മൃഗങ്ങളോട് സ്നേഹം കാണിക്കുമ്പോൾ അത് പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയാവരുത്
Post a Comment