o ആദരിച്ചു
Latest News


 

ആദരിച്ചു

 

ആദരിച്ചു



*ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്ര മാതൃസമിതിയുടെ* ആഭിമുഖ്യത്തിൽ ഈ വർഷത്തെ പുതുച്ചേരി ആരോഗ്യവകുപ്പിന്റെ മാഹി മേഖലയിലെ മികച്ച ആശാവർക്കർക്കുള്ള  അവാർഡ് നേടിയ മാതൃസമിതി അംഗമായ ബീന രാജേഷിനെ  പ്രമുഖ സാമൂഹിക- പരിസ്ഥിതി പ്രവര്‍ത്തക സി കെ രാജലക്ഷ്മി ആദരിച്ചു.ചടങ്ങില്‍ ക്ഷേത്രമാതൃസമിതി പ്രസിഡന്റ് പ്രേമലത പൊത്തങ്ങാട് അധ്യക്ഷത  വഹിച്ചു.ക്ഷേത്രസമിതിക്ക് വേണ്ടി ക്ഷേത്രപ്രസിഡന്റ്‌ ടി പി ബാലൻ പൊന്നാട അണിയിച്ചു. 



വായനശാല പ്രസിഡന്റ്‌ സി വി രാജൻ പെരിങ്ങാടി, ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ എന്നിവർ ആശംസ നേർന്നു. ബീന രാജേഷ് മറുപടി ഭാഷണം നടത്തി. മാതൃസമിതി സെക്രട്ടറി ഷൈജ വിജയൻ സ്വാഗതവും മാതൃസമിതി ഖജാൻജി രേണുക വിനയൻ  നന്ദിയും  പറഞ്ഞു. ഒ വി ജയൻ, ശ്രീജ സതീഷ്, ഷാജേഷ് ടി പി, രാജേഷ് കണ്ണോത്ത്, സനിത രാജീവ്എന്നിവർ  നേതൃത്വം നൽകി.

Post a Comment

Previous Post Next Post