തണൽ മരം കടപുഴകി കാറിന് മുകളിൽ വീണു
ചോറോട്: റാണി പബ്ലിക്ക് സ്കൂൾ സമീപത്തെ റോഡിലെ തണൽ മരം കടപുഴകി വീണു. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലായിരുന്നു മരം വീണത് വിവരമറിഞ്ഞ് വടകരയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. ഗ്രേഡ് അസ്സി.സ്റ്റേഷൻ ഓഫീസർ ടി സജീവൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ , വി സി വിപിൻ, ശ്രീ കെ കെ സന്ദീപ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എൻ കെ സ്വപ്‌നേഷ്, ടി അബ്ദുൾ സമദ്, ടി ഷിജേഷ്, സി സന്തോഷ്, പി ടി കെ സിബിഷാൽ , ഹോം ഗാർഡ് കെ ഹരിഹരൻ എന്നിവരുടെ നേതൃത്ത്വത്തിലാണ് മരം മുറിച്ച് മാറ്റിയത് .
Post a Comment