സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു
കുന്നുമ്മക്കര :
മഠത്തിൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു
മഹല്ല് പ്രസിഡന്റ് മൊയ്തു പുതുശ്ശേരി ദേശീയ പതാക ഉയർത്തി, അഷ്റഫ് ഇ പി സ്വാതന്ത്രദിന സന്ദേശ പ്രഭാഷണം നടത്തി,
ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ചുകൊണ്ട്
ഏകോദര സഹോദരങ്ങളായി എല്ലാവരും നാടിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കണമെന്നും
നമ്മുടെ നാട്ടിൽ ഐക്യവും സാഹോദര്യവും നിലനിർത്തി നന്മയുടെ വക്താക്കളാവാൻ എല്ലാവർക്കും സാധിക്കണമെന്ന് ആമുഖ പ്രഭാഷണത്തിൽ ചടങ്ങിന് നേതൃത്വം നൽകിയ അബൂബക്കർ ഉസ്താദ് സൂചിപ്പിച്ചു,
മഹൽ റിലീഫ് പ്രസിഡന്റ്,മൊയ്തു മെക്രോളി ,
റിലീഫ് കമ്മിറ്റി സെക്രട്ടറി, സുബൈർ കെ കെ,
സലാം മേലത്ത്, നവാസ് വരിക്കോളി
അസീസ് പി പി, റഹീം പി,
സലിം ടി , കുഞ്ഞമ്മദ് കുട്ടി, ലത്തീഫ് ഇ പി , ഇബ്രാഹിം പി, നിസാർ പി വി, എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു,
Post a Comment