സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം മാഹിയിൽ സമുചിതമായി ആഘോഷിച്ചു.
പുതുച്ചേരി ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി എ കെ. സായി ജെ ശരവണൻ കുമാർ രാവിലെ 9.15 ന് മാഹി കോളേജ് ഗ്രൗണ്ടിൽ പതാക ഉയർത്തി.
മാഹി M. L. A രമേശ് പറമ്പത്ത്, പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, പുതുച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കർ പി. കെ. സത്യാനന്ദൻ, മുൻ M. L. A മാരായ Dr. വി രാമചന്ദ്രൻമാസ്റ്റർ, Adv. സജീന്ദ്രനാഥ്,മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശ്രീ ശിവരാജ് മീണ, മാഹി എസ്. പി. ശ്രീ രാജശങ്കർ വെള്ളാട്ട് എന്നീ വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു.
പരേഡിന് ശേഷം ഗ്രൗണ്ടിൽ മാഹി റീജ്യണിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാതന്ത്ര്യ സ്മരണകളുണർത്തുന്ന സംഗീതനൃത്ത പരിപാടികൾ അരങ്ങേറി
തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി നിർവ്വഹിച്ചു.
സംഗീതനൃത്തം സീനിയർ വിഭാഗത്തിൽ ചാലക്കര ഉസ്മാൻ ഗവ. ഹയർസെക്കണ്ടറി സ്ക്കൂൾ ഒന്നാം സമ്മാനവും
ജൂനിയർ വിഭാഗത്തിൽ മാഹി ഗവ. മിഡിൽ സ്ക്കൂൾ യുപി ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച പരേഡ് പോലീസ് വിഭാഗത്തിൽ ഇന്ത്യൻ റിസർവ്വ് ബറ്റാലിയനും ,
സ്ക്കൂൾ വിഭാഗത്തിൽ ജവഹർ നവോദയ പന്തക്കലിനെയും തിരഞ്ഞെടുത്തു.
ചടങ്ങിൽ ചടങ്ങിൽ ദേശീയ തലത്തിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.
Post a Comment