o പാറക്കൽ തറവാടിൻ്റെ കുടുംബ സംഗമം നടന്നു
Latest News


 

പാറക്കൽ തറവാടിൻ്റെ കുടുംബ സംഗമം നടന്നു

 

പാറക്കൽ തറവാടിൻ്റെ കുടുംബ സംഗമം നടന്നു



ചൊക്ലിയിലെ പുരാതന മുസ്‌ലിം തറവാടായ പാറക്കൽ തറവാടിൻ്റെ കുടുംബ സംഗമം വിപുലമായ പരിപാടികളോടെ അഴിയൂർ ഷംസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബ്രിട്ടീഷുകാരുമായി വ്യാപാര ബന്ധങ്ങൾ നടത്തിയ കെ.സി. മമ്മതിൻ്റെ സന്താന പരമ്പരയാണ് ഒത്തുചേർന്നത്. 


രാവിലെ 10 മണിക്ക് റസാൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടി മുതിർന്ന അംഗം ഫാത്തിമ ഒതയോത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് മൂന്നാം തലമുറയിലെ 12 അംഗങ്ങളെ എക്സിക്യൂട്ടീവ് അംഗങ്ങൾ ആദരിച്ചു. തറവാടിൻ്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശി മുഹമ്മദ് നെല്ലിക്ക നടത്തിയ ആമുഖ ഭാഷണം പുതുതലമുറക്ക് നവ്യാനുഭവമായി. സിറാജുദ്ദീൻ സുഹരി മുഖ്യ പ്രഭാഷണം നടത്തി.


 6 ഉപ കുടുംബങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മുഴുവൻ അംഗങ്ങളെയും പരിചയപ്പെട്ടു. സോഫിയ നൗഫൽ അവതാരകയായി. 

 ഉച്ച ഭക്ഷണത്തിനും പ്രാർത്ഥനയ്ക്കും ശേഷം സ്ത്രീകൾക്കും കുട്ടികൾക്കുമായി കലാ കായിക മത്സങ്ങൾ നടന്നു. മൻസൂറ, ജസ്‌ന, മസീത, നഈമ, തഫ്സീറ,ലാമിയ തുടങ്ങിയവർ മത്സരങ്ങൾ 

നിയന്ത്രിച്ചു. ഡിഗ്രി തലത്തിലുള്ള വിദ്യാർത്ഥികൾക്കായി നടന്ന ക്വിസ് മത്സരം ആവേശകരമായി.

 മൽസരം വി.നാസർ മാസ്റ്റർ നിയന്ത്രിച്ചു.

സ്ത്രീകൾക്കായി നടന്ന മൈലാഞ്ചി ഇടൽ മത്സരത്തിൽ പങ്കെടുത്തവർ ഒന്നിനൊന്ന് മികവ് പുലർത്തി. ഹുസ്ന മത്സരം വിലയിരുത്തി. 

ഷാനിദ് പാറക്കലിൻ്റെ നേതൃത്വത്തിൽ ഗാനമേള നടന്നു.


വൈകിട്ട് 5:00 ന് സമ്മാന വിതരണം നടന്നു. തുടർന്ന് ലക്കി ഡ്രോയിലൂടെ 40 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി.

അൻവർ അമൂലകണ്ടി സമാപനം നിർവഹിച്ചു. 

കൺവീനർ എം.പി.മുജീർ സ്വാഗതവും

സംഘാടക സമിതി ചെയർമാൻ മുഹമ്മദ് സാജിദ് അറോമ നന്ദിയും പറഞ്ഞു. പർവേസ്,ഇർഷാദ്, ഫർഹാദ്,റാഫി,നൗഫൽ, സമീർ, ഷാനിദ്, നൗഷാദ് നേതൃത്വം നൽകി.

Post a Comment

Previous Post Next Post